May 22, 2024

എൻ.ജി.ഒ അസോസിയേഷൻ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

0
tmptitle

tmptitle

കൽപ്പറ്റ: സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാനുള്ള കുൽസിതശ്രമം അവസാനിപ്പിക്കുക, കെ.എ.എസ് സംബന്ധിച്ച് റവന്യു വകുപ്പ് ജീവനക്കാരുടെ ആശങ്ക ദൂരീകരിക്കുക, സ്പെഷ്യൽ റവന്യു ഓഫീസുകൾ നിർത്തലാക്കാനും തസ്തികകൾ വെട്ടിക്കുറക്കുവാനുമുള്ള നടപടികൾ അവസാനിപ്പിക്കുക, വില്ലേജ് ഓഫീസർ തസ്തിക ഡെപ്യൂട്ടി തഹസിൽദാർ പദവിയിലേക്ക് ഉയർത്തുക, വി.എഫ്.എ/ ഒ.എ തസ്തികകളിൽ നിന്നും ക്ലാർക്ക് തസ്തികയിലേക്കുള്ള വകുപ്പുതല പ്രമോഷൻ അനുപാതം 20 ശതമാനം ആക്കുക, വി.എഫ്.എമാരുടെ സ്പെഷ്യൽ റൂൾ പരിഷ്കരണം നടപ്പിലാക്കുക, 1972 ലെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പുതുക്കി നിശ്ചയിക്കുക, വകുപ്പിലെ മുതിർന്ന ഡെപ്യൂട്ടി കളക്ടർമാരെ ജില്ലാ റവന്യൂ ഓഫീസർ തസ്തികയിൽ നിയമിക്കുക, റവന്യു ഓഫീസുകളിൽ നൈറ്റ് വാച്ച്മാൻമാരുടെ തസ്തിക അനുവദിക്കുക, പ്രതികാര നടപടികളിലൂടെ ജീവനക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, റവന്യൂ ജീവനക്കാർക്ക് സംരക്ഷണം ഉറപ്പുവരുത്തുക, ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം വകുപ്പിന്റെ ഭാഗമായി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണ്ണയും സംസ്ഥാന സെക്രട്ടറി ഉമാശങ്കർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് വി.സി സത്യൻ അധ്യക്ഷത വഹിച്ചു. രമേശൻ മാണിക്കൻ, മോബിഷ് തോമസ്, കെ.ടി ഷാജി, വി.മനോജ്, ആർ.രാംപ്രമോദ്, ചന്ദ്രശേഖരൻ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, കെ.യൂസഫ്, എൻ.വി അഗസ്റ്റിൻ, ഗ്ലോറിൻ സെക്വീര, ലൈജു ചാക്കോ, ജി. പ്രവീൺകുമാർ, കെ.സുബ്രഹ്മണ്യൻ, സഫറുള്ള തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *