May 22, 2024

കേന്ദ്ര കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ തിരുത്തണമെന്ന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്

0
tmptitle

tmptitle

കല്‍പ്പറ്റ:കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.നിത്യോപയോഗ സാധനങ്ങളും പെട്രോള്‍ ഡീസല്‍ ഉല്‍പന്നങ്ങളുടേയും വില കുതിച്ചു കയറുമ്പോഴും തൊഴിലാളികളും ജനങ്ങളും പൊറുതിമുട്ടുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനു വേണ്ടി നടപടികള്‍ സ്വീകരിക്കാതെയിരിക്കുകയും തൊഴിലാളികളുടെ ജോലി സ്ഥിരതയില്ലാതെയാകുന്ന നയങ്ങളുമായി ഗവ:മുമ്പോട്ടു പോവുകയാണ്.തൊഴിലാളികളേയും കര്‍ഷകരേയും മറന്ന്‍ കൊണ്ട് ഭരണം നടത്തി മുമ്പോട്ടു പോകാമെന്ന സമീപനമാണ് ഗവ:സ്വീകരിക്കുന്നത്.ഗവ:തെറ്റ് തിരുത്തി തൊഴിലാളികളേയും കര്‍ഷകരേയും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്ത പക്ഷം അതിശക്തമായ പ്രക്ഷോപത്തിന് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്ന്‍ മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.രണ്ടു വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റ് എല്ലാം ശരിയാക്കുമെന്ന്‍ പറഞ്ഞ് അധികാരത്തിലെത്തിയ ഗവണ്‍മെന്റ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും മാനേജ്‌മെന്റിനും മുതലാളിമാര്‍ക്കും സഹായകരമായ നടപടികളാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നത്.പി.എന്‍.സി.കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.ജൂണ്‍ 11-ന് പി.എന്‍.സി.യോഗത്തില്‍ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കില്‍ തോട്ടം മേഖലയില്‍ പ്രക്ഷോഭത്തിന് ഐ എന്‍ ടി യു സി നേതൃത്വം നല്‍കുമെന്ന്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.ഐ എന്‍ ടി യു സി ജില്ലാ വൈസ് പ്രസിഡന്റ് വി.എന്‍ ലക്ഷ്മണനെ യോഗത്തില്‍ അനുസ്മരിച്ചു.യോഗത്തില്‍ മലബാര്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് പി.പി.ആലി അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.കെ.അനില്‍കുമാര്‍,കെ.വി.പോക്കര്‍ ഹാജി,ബി.സുരേഷ് ബാബു,ഗിരീഷ് കല്‍പ്പറ്റ,ഒ.ഭാസ്‌ക്കരന്‍,ടി.എ.റെജി,ശ്രീനിവാസന്‍ തൊവരിമല,വര്‍ഗ്ഗീസ് ചുള്ളിയോട്,കെ.കെ.രാജേന്ദ്രന്‍,ജോസ് പൊഴുതന എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *