May 19, 2024

വയനാടിന് പ്രത്യേക വ്യവസായ പാക്കേജ് അനുവദിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ

0
Img 20180912 Wa0033

വയനാട് ജില്ലയിൽ പ്രളയക്കെടുതിയിൽ 58 ലധികം വ്യവസായ സ്ഥാപനങ്ങൾ നശിച്ചുവെന്ന് റിപ്പോർട്ട്. വിവിധ സംരംഭകർക്കായി ആറ് കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. വയനാടിന് പ്രത്യേക വ്യവസായ പാക്കേജ് അനുവദിക്കണമെന്നും  ഓരോരുത്തർക്കും അമ്പത് ലക്ഷം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ചെറുകിട  വ്യവസായ അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരമില്ലുകൾ, സിമൻറ് വർക്ക് സ്  , ഹോളോ ബ്രിക്സ്,  ബേക്കറി, ഫ്ലോർമില്ലുകൾ, ഫുഡ് പ്രൊഡക്ട് യൂണിറ്റുകൾ, സോപ്പ് ഉൽപ്പന്നങ്ങൾ എന്നിവയാണ് കൂടുതലായി നശിച്ചതെന്ന് ഇവർ പറഞ്ഞു. പല യൂണീറ്റുകളും തുടർന്ന് പ്രവർത്തിക്കാൻ കഴിയാത്ത വിധം  യന്ത്രസാമഗ്രികളടക്കം നശിച്ചു. ചെറുകിട വ്യവസായികളുടെ   പ്രശ്നങ്ങൾ   മന്ത്രി ഇ.പി. ജയരാജൻ വിളിച്ചു ചേർത്ത യോഗത്തിൽ ധരിപ്പിച്ചിട്ടുണ്ടന്നും ഇവർ  പറഞ്ഞു: ജില്ലാ പ്രസിഡണ്ട് എ.ഭാസ്കരൻ , സെക്രട്ടറി തോമസ് വർഗീസ്, ടി.ഡി. ജെയ്നൻ, വി.ഉമ്മർ, ഉണ്ണി പരവൻ, ജോർജ് മുണ്ടക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *