May 21, 2024

പുൽപ്പളളി സർവ്വീസ് സഹകരണബാങ്ക് വായ്പാ തട്ടിപ്പ് ഭരണസമിതി അംഗങ്ങൾക്കും സെക്രട്ടറിക്കുമെതിരെ ക്രമിനിൽ നടപടി സ്വീകരിക്കണം : ജനാധിപത്യ കേരളാ കോണ്‍ഗ്രസ്

0
പുൽപ്പളളി സർവ്വീസ് സഹകരണബാങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വൻ വായ്പാതട്ടിപ്പും സാമ്പത്തിക ക്രമക്കേടുകളും നടത്തുന്നതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഭരണസമിതി ഉടൻ തന്നെ പിരിച്ചുവിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഭരണസമിതി അംഗ ങ്ങൾക്കുമെതിരെ ക്രമിനൽ നടപടി സ്വീകരിക്കണമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വർഷങ്ങളായി പുൽപ്പള്ളി ബാങ്കിൽ നടക്കുന്ന അഴിമതികൾക്കും ക്രമക്കേടുകൾക്കും പിന്നിൽ അണിയറയിൽ ഗൂഢമായി പ്രവർത്തിക്കുന്ന ഒരു വൻ അവിഹിത രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ശക്തമായ പിൻബലം ഉണ്ടെന്ന്‍ ഞങ്ങൾ ന്യായമായി സംശയിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ബാങ്കിൽ നടന്നുവരുന്ന കെ'ുകാര്യസ്ഥതക്കും, അഴിമതിക്കും,നിയമന തട്ടിപ്പിനും, വായ് പാതട്ടിപ്പിനും എതിരെ ഒരു തരത്തിലുള്ള പ്രതിഷേധം പോലും നാളിതുവരെ ഉയർത്താതെ മൗനമായി പിൻബലം നൽകിയ ഒരു വിഭാഗം നേതാക്കളുടെ ശക്തമായ പിൻതുണ ഭരമസമിതിക്ക് ഉണ്ടെന്ന്‍ വ്യക്തമാണ്. ഡയറക്ടർ ബോർഡിന് കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലും ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണത്തിലും ശക്തമായ സ്വാധിനമുണ്ട്.ഇതിന്റെ പ്രകടമായ ഉദാഹരണമാണ്.
ബാങ്കിൽ കഴിഞ്ഞ വർഷങ്ങളിൽ നട ക്രമക്കേടുകൾ ഓഡിറ്റിലൂടെ കണ്ടെത്തി സഹകരണ വകുപ്പിന് റിപ്പേർട്ട് ചെയ്ത വികലാംഗയായ ഉദ്യോഗസ്ഥയെ ഭരണകക്ഷിയിൽപ്പെട്ട ചില രാഷ്ട്രീയ നേതാക്കൻമാരുടെ ഒത്താശയോടുകൂടി വൈത്തിരിയിലേക്ക് സ്ഥലം മാറ്റിയത് ബാങ്കിൽ നടന്നുവരുന്ന ക്രമക്കേടുകൾ മൂടിവെക്കാൻ വേണ്ടി മാത്രമാണ് നിയമ വിരുദ്ധമായ ഈ സ്ഥലംമാറ്റം പകരം ഓഡിറ്ററായി നിയമിച്ച ഉദ്യോഗസ്ഥയോട് ട്രാൻസഫർ അപേക്ഷ  നിർബന്ധിച്ച് എഴുതി വാങ്ങുകയാണ് ഉണ്ടായത്. കഴിഞ്ഞ രണ്ടു വർഷമായി ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടും പുൽപ്പള്ളിയിലെ ഒരു രാഷ്ട്രീയ പാർട്ടിയും പ്രതികരിച്ചില്ലെന്ന്‍ മാത്രമല്ല, രഹസ്യമായ പിൻതുണ നൽകുകയും ചെയ്തിട്ടുണ്ട്. 2017 ജനുവരിയിൽ ഇടതുപക്ഷ പ്രവർത്തകരെ ഉൾപ്പെടുത്തി അഴിമതിവിരുദ്ധ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചെങ്കിലും പ്രവർത്തിപ്പിക്കാതെ മരവിപ്പിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ സഹകരണ നിയമം 65 പ്രകാരം നട ഓഡിറ്റിലൂടെ ബാങ്കിലെ ഗുരുതരമായ അഴിമതി പുറത്തുവപ്പേൾ പ്രതികരിക്കാതിരുന്നവർ പൊതുജനത്തിന്റെ മുൻപിൽ പാർട്ടി അവമതിക്കപ്പെടുമെതുകൊണ്ടുമാത്രമാണ് ചില രാഷ്ട്രീയ നേതാക്കൻമാർ പ്രതികരിക്കുന്നത്. ബാങ്കിലെ ഭരണ സമിതി അംഗങ്ങളും ഭരണകക്ഷിയിലെ ചില നേതാക്കൻമാരുമായി നടന്നുവരുന്ന അധാർമ്മികമായ കൂട്ടുകൊണ്ടാണ് ബാങ്ക് തകർന്നടിയാൻ പ്രധാന കാരണം. പതിനായിരത്തോളം വരു ബാങ്കിന്റെ അംഗങ്ങളെ വഞ്ചിക്കുക യാണ് ഇത്തരക്കാർ ചെയ്യുന്നത്.
  വളരെ തുച്ഛമായ മാർക്കറ്റ് വിലയുളള ഭൂമിയുടെ ബിനാമി ഈടിൻമേൽ വൻതുകക്കുള്ള വായ്പകൾ വ്യാപകമായി അനുവദിച്ചു. ഭരണസമിതി അംഗങ്ങളുടേയും ബന്ധുക്കളുടേയും പേരിൽ മതിയായ ഈടില്ലാതെ വൻ തുക തട്ടിയെടുത്തു. ഫോറസ്റ്റിനോട് ചേർുള്ള ആർക്കും വേണ്ടാത്ത ചതുപ്പുനിലം ഈടുവെച്ച് ഒരു വനിതാ ഡയറക്ടർ 40 ലക്ഷം രൂപ  തട്ടിയെടുത്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ അബ്രഹാം ഭാര്യയുടെ പേരിൽ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ളതും ഫോറസ്റ്റിനോട് ചേർ് കിടക്കുതുമായ മൂല്യം കുറഞ്ഞ സ്ഥലം ഈടുനൽകി 25 ലക്ഷം രൂപ തട്ടിച്ചു. സഹോദരന്റെ പേരിലും വൻതുക മതിയായ ഈടില്ലാതെ തട്ടിയെടുത്തതായി റിപ്പോർട്ടുണ്ട്. കെട്ടിടം ഉളളതായി  വ്യാജരേഖ നൻകിയിരിക്കുന്നു നൽകുന്ന വസ്തുവിന്റെ അസ്സൽ പ്രമാണം ഇല്ലാതെ ഫോട്ടോ കോപ്പിവെച്ച് വൻതുക വായ്പ അനുവദിച്ചിട്ടുണ്ട് പ്രവര്തനതന  അംഗങ്ങൾ വീതംവെച്ച് എടുത്തിട്ടുത്തിനായി തുച്ഛമായ സംഖ്യ വായ്പക്കുവേണ്ടി സമീപിക്കു കർഷകന്റെ അപേക്ഷ വ്യാജമായി തയ്യാറാക്കി വൻതുക തട്ടിയെടുത്തിട്ടുറിയാതെ ത െപവർ ഓഫ് അറ്റോർണി ഒപ്പിടുവിച്ച് വാങ്ങുകയും അവരുടെ പേരിൽ ലക്ഷങ്ങൾ പാസ്സാക്കി ഏജന്റായി പ്രവർത്തിച്ച വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുു. ഇത്തരത്തിൽ 6 കോടി രൂപ പ്രസിഡണ്ടിന്റെ ബിനാമിയായ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.
ഒരേ വ്യക്തിയുടെ പേരിലുളള രണ്ട് സ്ഥലങ്ങളുടെ ആധാരം ഉപയോഗിച്ച് പവർ ഓഫ് അറ്റോർണിയിലും സ്വന്തം പേരിലും വൻതുക തട്ടിയെടുക്കുകയാണ് പതിവ് രീതി. പവർ ഓഫ് അറ്റോർണി നിയമത്തിന് വിരുദ്ധമായി ഇടനിലക്കാരന്റെ  പേരിൽ വായ്പാ ഇടപാടുകൾ ആരംഭിച്ചതു മൂലം സ്ഥലം ഉടമക്ക് എത്രരൂപയാണ് തന്റെ സ്ഥലം ഈടുനൽകി വായ്പ എടുത്തതൊേ, ആരാണ് വായ്പ എടുത്തതൊേ അറിയാൻ യാതൊരു നിർവ്വാഹവുമില്ല. സെക്ര'റിയും പ്രസിഡണ്ടും എല്ലാ ഒത്താശയും ചെയ്തുകൊടുത്ത് ലക്ഷങ്ങൾ ഇടനിലക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. ഈടുവസ്തുവിന്റെ വിസ്തീർണ്ണം ഇരട്ടിയായി രേഖപ്പെടുത്തി വൻതുക വായ്പ നൽകിയിരിക്കുു. 
വായ്പാ തുകയേക്കാൾ വളരെ മൂല്യം കുറഞ്ഞ ഭൂമിയുടെ  ഈടിൻമേൽ വായ്പ നൽകിയതിനാൽ വായ്പാ കുടിശ്ശിക വർദ്ധിച്ച് പലിശ വരുമാനം ത ന്നെ ഇല്ലാതെയായി. വൻതോതിലുള്ള റിബേറ്റുകളും ഇളവുകളും നൽകി വായ്പ തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും നടില്ല. ഡയറക്ടർ ബോർഡ് അംഗങ്ങൾപോലും പണം തിരിച്ചടക്കാതെ എഴുതി തളളുമെ വ്യാജപ്രചരണം നടത്തുന്നുണ്ട്. പ്രസിഡണ്ടിന്റെ കൂട്ടാളികളും ആശ്രിതരുമായ  ചെറുകിട ക്കാർക്ക് ഈടില്ലാതെ നൽകിയിരിക്കു ലോ തിരിച്ചടക്കേണ്ടതില്ലായെ സൂചനയാണ് പ്രസിഡണ്ടും മറ്റ് ഭരണസമിതിക്കാരും നൽകിയിരിക്കുത്. അതുകൊണ്ട് ത െഅത്തരക്കാർ വായ്പ തിരിച്ചടക്കാതെ വൻതുക ബാങ്കിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു.
 ബാങ്ക് നവീകരണത്തിന്റെ മറവിൽ 38 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. സ്‌കൂട്ടർ വിതരണം, ഗൃഹോപരകണ വിതരണം തുടങ്ങിയ പദ്ധതികളിലെല്ലാം വൻതുക ബാങ്കിന് നഷ്ടമാവുകയും തിരിച്ചടവ് ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. 500 സ്‌കൂട്ടർ വിതരണം ചെയ്തതിന്റെ കമ്മീഷനായി 25 ലക്ഷം രൂപ പ്രസിഡണ്ടും  ബന്ധപ്പെ'വരും വീതം വെച്ചതായി സംസാരമുണ്ട്. കൂടാതെ എല്ലാ ബോർഡ് അംഗങ്ങൾക്കും ഓരോ സ്‌കൂ'ർ സൗജന്യമായി നൽകിയതായി പറയുന്നു. 
2016-17 വർഷത്തിൽ 1.72 കോടി രൂപയാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. 2017-18 വർഷത്തിൽ 3.74 കോടി രൂപ നഷ്ടം വു. ഈ വർഷത്തിൽ ബാങ്കിന്റെ കകറന്റ് ആഡിറ്റർ സാക്ഷ്യപ്പെടുത്തിയ ലാഭനഷ്ട കണക്കു പ്രകാരം 9.42 കോടി രൂപ നഷ്ടമാണ്.
അനാവശ്യമായി തസ്തികകൾ സൃഷ്ടിച്ച് ലക്ഷങ്ങൾ കോഴ വാങ്ങി 12 ക്ലാസ്സ് ഫോർ ജീവനക്കാരെ നിയമിച്ചി'ുണ്ട്.സഹകരണനിയമത്തിന് വിരുദ്ധ മായി ആനാവശ്യ നിയമനങ്ങൾ നടത്തി ബാങ്കിന് വൻ നഷ്ടം വരുത്തിവെച്ചു. നിയമനത്തിന് വാങ്ങിയ കോഴപ്പണം നിലവിലുള്ള ഭരണസമിതി അംഗങ്ങളും മുൻ ഭരണസമിതി അംഗങ്ങളും വീതം വെച്ച് എടുക്കുകയാണ് ഉണ്ടായത്. ബാങ്ക് തകരാൻ ഈ നിയമനങ്ങൾ പ്രധാന കാരണമാണ്.
ബാങ്കിന്റെ സമീപത്തുത െഒരു ബ്രാഞ്ച് തുടങ്ങിയത് ലക്ഷങ്ങൾ നഷ്ടമാവാൻ കാരണമായി. അത്തരമൊരു ബ്രാഞ്ച് തുടങ്ങിയത് അധികമായി നിയമിച്ച ജീവനക്കാരെ സംരക്ഷിക്കാൻവേണ്ടി മാത്രമാണ്.
പതിനായിരത്തോളം വരു  എ   ക്ലാസ്സ് അംഗങ്ങളെ അറിയിക്കാതെ രഹസ്യമായാണ് പൊതുയോഗം നടത്താറുള്ളത്. സെപ്തംബർ 28ന് നടത്തിയ പൊതുയോഗത്തിൽ 10 പേർ മാത്രമാണ് പങ്കെടുത്തിട്ടുളളു. ബാങ്കിൽ നടക്കുന്ന എല്ലാ ക്രമക്കേടുകളും പൊതുയോഗം അംഗീകരിച്ചതായി രേഖകൾ തയ്യാറാക്കി വെക്കുകയാണ് ചെയ്യുന്നത്.
ബാങ്കിലെ ഗുരുതരമായ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടി തെളിവുകൾ ഹാജരാക്കി ഒമ്പതരക്കോടിയുടെ അഴിമതി കണ്ടെത്തുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കരുത്ത് നൽകിയത് ജനാധിപത്യ കേരള കോണ്‍ഗ്രസ് പാർട്ടി മാത്രമാണ്. ഈ അന്വോഷണ റിപ്പോർട്ടിന്റെ പൈതൃകം ഏറ്റെടുക്കുവാൻ ബാങ്ക് ഭരണസമിതിക്ക് ഓശാന പാടിയവർ ഇപ്പോൾ ശ്രമിക്കുന്നത് അങ്ങേയറ്റം അപഹാസ്യവും സാധാരണ ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനുള്ള വഞ്ചനാപരമായ നീക്കത്തിന്റെ ഭാഗവുമാണെ് അവർ കുറ്റപ്പെടുത്തി.
ബാങ്കിനെ എ ഗ്രേഡിൽ നിും ഇ ഗ്രേഡിലേക്ക് തളളിവി' ഭരണസമിതിയെ പിരിച്ച് വിട്ട് ക്രമിനൽ കേസെടുക്കുവാൻ അധികാരികൾ തയ്യാറാകണം. അല്ലാത്തപക്ഷം സാമാനചിന്താഗതിക്കാരായ രാഷ്ട്രീയ നേതാക്കളുടേയും മറ്റ് ജനങ്ങളുടേയും സഹകരണത്തോടെ അതിശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ നിർബന്ധിതരായി തീരുമെ് അവർ മുറിയിപ്പ് നൽകി. ഒക്‌ടോബർ 24ന് ചേരു പാർട്ടി ജില്ലാ കമ്മിറ്റി ഭാവി പരിപാടികൾക്കും അന്തിമ രൂപം നൽകുമെന്ന്‍ ഭാരവാഹികൾ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *