May 18, 2024

തീർത്ഥാടകരെ സ്വീകരിക്കാൻ കല്ലോടി ഒരുങ്ങി.: 10, 11 തിയതികളിൽ പ്രധാന തിരുനാൾ

0
കല്ലോടി സെന്റ് ജോർജജ് ഫൊറോന തിരുന്നാൾ.

മാനന്തവാടി: മരിയൻ തീർത്ഥാടന കേന്ത്രമായ കല്ലോടി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെയും ഇടവക മധ്യസ്ഥനായ ഗീവർഗ്ഗിസിന്റയും , സെബസ്ത്യാനോസിന്റയും തിരുന്നാൾ ഫെബ്രുവരി 11 വരെ ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേള നത്തിൽ അറിയിച്ചു.തിരുനാൾ ദിനങ്ങളിൽ രാവിലെയും വൈകുന്നേരവും തിരുനാൾ കുർബ്ബാനയും വചന പ്രഘോഷണവും നൊവേനയും നേർച്ച ഭക്ഷണവും ഉണ്ടാകും.10, 11 തിയ്യതികളിൽ പ്രധാനാഘോഷം നടക്കും.എട്ടാം തിയ്യതി വിശ്വാസ സമൂഹത്തിന് മുഴുവൻ അനുഗ്രഹം ചൊരിഞ്ഞ് കൊണ്ടുള്ള ദിവ്യ കാരുണ്യ പ്രദക്ഷിണം. 9 ന് വാഹന വെഞ്ചരിപ്പ് 10ന് രാവിലെ 8.30 നും വൈകുന്നേരം 4.30 നും ആഘോഷമായ ദിവ്യബലി തുടർന്ന് വൈകുന്നേരം 6.30ന് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെയും വർണ്ണക്കുടകളുടെയും ദൃശ്യഭംഗിയോട് കൂടി ദീപാലങ്കാര രഥങ്ങളിൽ വിശുദ്ധരെ എഴുന്നള്ളിച്ച് കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം പുളിഞ്ഞാമ്പറ്റ കപ്പേളയിലേക്ക് തുടർന്ന് മേളക്കാഴ്ചകളും കലാവിരുന്നും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ പതിനൊന്നിന് രാവിലെ 10.15 ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് രൂപത വികാരി ജനറൽ അബ്രഹാം നെല്ലിക്കൽ കാർമ്മികത്വം വഹിക്കും.തുടർന്ന് തിരുനാൾ പ്രദക്ഷിണം പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച ഭക്ഷണം നേർച്ച കാഴ്ച സമർപ്പണം എന്നിവ ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ഇടവക വികാരി ഫാ : അഗസ്റ്റിൻ പുത്തൻപുര, ഷീജോ ചിറ്റിലപ്പിള്ളി, ജോസഫ് കുന്നത്ത്, സേവ്യർ കൊച്ചു കുളത്തിങ്കൽ, ജോഷി കപ്യാരുമലയിൽ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *