May 18, 2024

ഓണ്‍ ലൈന്‍ ബിസിനസ് രംഗത്തെ സ്ത്രീ കൂട്ടായ്മ ‘സ്‌നേഹകേന്ദ്രം ‘ വയനാട്ടിലും

0
W Sneha Kendram
സുല്‍ത്താന്‍ ബത്തേരി:  കൊച്ചി കേന്ദ്രീകരിച്ച് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വീട്ടമ്മമാരെ ഓണ്‍ലൈന്‍ കച്ചവട രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന സ്ത്രീ കൂട്ടായ്മയായ 'സ്‌നേഹകേന്ദ്രം'' വയനാട്ടിലും.
കൂട്ടായ്മയുടെ ജില്ലാതല സംരംഭം നാളെ(9.02-19 ശനി)കാലത്ത് പത്തു മണിക്ക് സുല്‍ത്താന്‍ ബത്തേരിക്കടുത്ത മാടക്കരയില്‍ ഉദ്ഘാടനം ചെയ്യും.
     സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനായി രംഗത്തിറക്കിയ തൃശൂര്‍ കൊടകര സ്വദേശിനിയും കുടുംബിനിയും ഫാഷന്‍ ഡിസൈനറുമൊക്കെയായ ഗായത്രി നിര്‍മലയാണ് സ്‌നേഹകേന്ദ്രത്തിന്റെ ഉപജ്ഞാതാവ്. അനേകം കഴിവുകളുണ്ടായിട്ടും വീടിനുള്ളിലെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി പോകുന്ന വീട്ടമ്മമാരെ സ്വന്തം വരുമാനത്തിലേക്കും ജീവിതത്തിന്റെ പച്ചതുരുത്തിലേക്കും കൈ പിടിച്ചുയര്‍ത്തുക എന്നതാണ് സ്‌നേഹ കേന്ദ്രത്തിന്റെ ദൗത്യം.വര്‍ത്തമാനകാലത്ത് ഓണ്‍ലൈന്‍ ബിസിനസ് എന്നത് സാധ്യതകളുടെയും അവസരങ്ങളുടെയും വലിയ ലോകമാണ്. 
         പാചകം, കരകൗശല വസ്തുക്കളുടെ നിര്‍മാണം, വസ്ത്രാലങ്കാരം. പാട്ട്, ഡാന്‍സ്, പഠനം, തുടങ്ങി സ്ത്രീകളുടെ എല്ലാ കഴിവുകളെയും ഏറ്റവും നന്നായി ഉപയോഗിക്കാനുള്ള അവസരമാണ് ഈ സ്ത്രീ കൂട്ടായ്മ ഒരുക്കുന്നത്. സാധാരണക്കാരായ വീട്ടമ്മമാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട രീതിയിലുള്ള ക്ലാസുകള്‍ നല്‍കി കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായി വര്‍ഷങ്ങളായി നിര്‍മല ഗായത്രി എന്ന സംരംഭക രംഗത്തുണ്ട്.പ്രവര്‍ത്തന മേഖലയില്‍ സജീവമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളുടെ കൂട്ടായ്മകള്‍ സ്‌നേഹ കേന്ദ്രത്തിന്റെ ഫ്രഞ്ചൈസികള്‍ എടുത്ത് ഓണ്‍ രംഗത്ത് തിളങ്ങി വരികയാണ്. ഓണ്‍ലൈന്‍ട്രയിനിംഗ് ട്യൂഷന്‍ എംബ്രോയിഡറി ഡിസൈനിംഗ്, പെയിന്റിംഗ്, ജ്വല്ലറി മേക്‌സ്. ഡ്രസ്സ് വാഷിംഗ്, അയണിംഗ്, കാറ്ററിങ്ങ് ,കറി പൗഡറുകള്‍  മസാല പൊടികള്‍ സ്‌നാക്‌സ് മറ്റ് കലര്‍പ്പില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ ഇവയെല്ലാം സ്‌നേഹ കേന്ദ്രം വഴി ഓണ്‍ലൈന്‍ ബിസിനസ് സാധ്യതകളാക്കി മാറ്റാം. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ഈ കൂട്ടായ്മ ഒരു വലിയ തണല്‍ കൂടിയാണ്.ഒരുക്കുന്നത്.
         സ്‌നേഹ കേന്ദ്രത്തിന്റെ ഒരു ഫ്രാഞ്ചൈസി എടുത്താല്‍ ഈ കൂട്ടായ്മയില്‍ അംഗമാകാം. വയനാട്ടില്‍ വലിയ സാധ്യതകളാണ് സ്‌നേഹകേന്ദ്രം തുറക്കാന്‍ പോകുന്നത്. സുഗന്ധദ്രവ്യങ്ങളുടെ നാടു കൂടിയായ ഇവിടെ അനേകം സ്ത്രീകള്‍ക്ക് ജീവിത നിലവാരമുയര്‍ത്താന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞേക്കും.വയനാട്ടില്‍ ആദ്യമായെടുത്ത ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനമാണ് നാളെ മാട,ക്കരയില്‍ നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ വീട്ടമ്മമാര്‍ ഉണ്ടാക്കിയ അനേകം ഭക്ഷ്യ- കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *