May 19, 2024

ഇനി സുരക്ഷിതമായി തുഴയെറിയാം: .സി എച്ച് റെസ്ക്യു ടീമിന് ഫൈബർ ബോട്ട് സമർപ്പിച്ചു.

0
Img 20190916 Wa0274.jpg
മഹറൂഫ് പനമരം
പനമരം:. ദുരന്തമുഖത്തെ  പുത്തൻ താരോദയമായ പനമരം സി എച്ച് റെസ്ക്യു ടീമിന് സ്വന്തമായി ഒരു ബോട്ട് എന്ന സ്വപ്നം പൂവണിഞ്ഞു.
പനമരം വാട്സാപ്പ് കൂട്ടായ്മയുടെയും സോഷ്യൽ മീഡിയയുടെയും സഹായത്താൽ  സ്വരൂപിച്ച സംഖ്യ ഉപയോഗിച്ച് വാങ്ങിയ ഫൈബർ ബോട്ടിന്റെ കൈമാറ്റ ചടങ്ങ് പനമരത്ത് ഒരുക്കിയ വേദിയിൽ മാനന്തവാടി സബ് കളക്ടർ ഉമേഷ് ഐ എ എസ് നിർവ്വഹിച്ചു.
 15 ഓളം  പേർക്ക് സഞ്ചരിക്കാൻ കഴിയുന്നതാണ് പുതിയ ബോട്ട്.
കഴിഞ്ഞ പ്രളയ സമയത്തും സമീപ സമയങ്ങളിലും ജില്ലയിൽ ഉണ്ടായ ദുരന്തങ്ങളിൽ രക്ഷാകവചമായും  ദ്രുതകർമ്മ സേനയായും സേവനമനുഷ്ടിച്ച പനമരം സി. എച്ച് റെസ്ക്യൂ ടീമിനെ സബ്കളക്ടർ അഭിനന്ദിച്ചു.
നേരത്തേ ഇവർക്കുണ്ടായിരുന്ന ഫൈബർ ബോട്ട്  കൂടൽക്കടവ് പുഴയിൽ മരിച്ച യാൾക്കു വേണ്ടിയുള്ള തിരച്ചിലിനിടെ അപകടത്തിൽപ്പെട്ട് തകർന്നിരുന്നു.ഇതേ തുടർന്നാണ് പുതിയ ബോട്ട് എന്ന ആശയം ഉദിച്ചത്. ഏതാനും മാസത്തെ  ശ്രമഫലമായി സോഷ്യൽ മീഡിയ പ്രചരണത്തിലൂടെയാണ് ബോട്ട് വാങ്ങാനുള്ള പണം കണ്ടെത്തിയത്.
ചടങ്ങിനോടനുബന്ധിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ റെസ്ക്യൂ ടീമിന്റെ ഓഫീസും ഉൽഘാടനം നടത്തി.
ടീം അംഗങ്ങൾക്കുള്ള മൊമെന്റോ പനമരം പോലീസ് സബ് ഇൻസ്പെക്ടർ രാംകുമാർ വിതരണം ചെയ്തു.
കുനിയൻ അസീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസി ദിലീപ് കുമാർ , മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി. ജബ്ബാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 
കെ .കെ .അഹമ്മദ് ,അബ്ദുൽ കലാം പാപ്ലശ്ശേരി, പെർലോത്ത് അമ്മദ്,  തുടങ്ങിയവർ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *