May 19, 2024

ജില്ലാ ആശുപത്രി എല്ലാ രോഗികൾക്കുമായി തുറന്നു കൊടുക്കണം. : കോൺഗ്രസ്

0
മാനന്തവാടി: മാനന്തവാടി ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ  സാധാരണക്കാർക്ക് ചികിത്സ നിഷേധിക്കപ്പെടുകയാണന്ന്  കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി.കഴിഞ്ഞ ഒരു മാസമായി  വിദഗ്ധ ചികിത്സ ഉൾപ്പെടെ ആളുകൾക്ക് ലഭ്യമാകുന്നില്ല . വടക്കേ വയനാട് പരിസരപ്രദേശങ്ങളിൽ ഉള്ളവർ ചികിത്സയ്ക്കായി കൽപ്പറ്റയിലെയും മറ്റിടങ്ങളിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. മാനന്തവാടി വിൻസെൻറ് ഗിരി ആശുപത്രിയിൽ ഒ.പി സംവിധാനമുണ്ടെങ്കിലും പ്രായോഗികമായി പലർക്കും ഇത് ലഭ്യമല്ല.ശരാശരി ഒരു ദിവസം രണ്ടായിരത്തിലധികം രോഗികളായിരുന്നു ഒ.പി.യിൽ  ജില്ലാ ആശുപത്രിയിൽ ഉണ്ടായിരുന്നത് ഇപ്പോൾ വെറും നാല് രോഗികൾക്ക് വേണ്ടിയാണ് ജില്ലാ ആശുപത്രിയുടെ മുഴുവൻ  സംവിധാനവും  പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് ഇല്ലാത്ത വയനാട് ജില്ലയിൽ സാധാരണക്കാർക്ക് ഏക ആശ്രയമായിരുന്ന ജില്ലാ ആശുപത്രിയിൽ ജനപ്രതിനിധികളും വിവിധ സർക്കാരുകളും ഇടപെട്ടാണ് ആധുനിക ചികിത്സ പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നത് . എന്നാൽ ഇതിന്റെയൊന്നും പ്രയോജനം ഇപ്പോൾ സാധാരണക്കാർക്ക് ലഭിക്കുന്നില്ല.ഇപ്പോൾ വയനാട് ഗ്രീൻ സോണിലാണ് ആയതിനാൽ എന്നാൽ രോഗികളുടെ എണ്ണം കുറവായതിനാലും ജില്ലാ ആശുപത്രിക്ക് അടുത്തുള്ള ഏതെങ്കിലും പി .എച്ച്. സി കളിലേക്ക് കോവിഡ് ആശുപത്രി മാറ്റിയശേഷം ജില്ലാ ആശുപത്രി പഴയതുപോലെ പ്രവർത്തനം പുനരാരംഭിക്കണം എന്ന് കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. പല കോണുകളിൽനിന്നും ഈ ആവശ്യം ഉയർന്നെങ്കിലും അധികൃതർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ശരിയല്ല . അടിയന്തിരമായി ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണം എന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം ജി ബിജു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *