നെഹ്‌റു യുവകേന്ദ്ര ടി.വികള്‍ നല്‍കി തുടങ്ങി
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയ സാഹചര്യത്തില്‍ പഠനസൗകര്യങ്ങളില്ലാത്ത ജില്ലയിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികളിലേക്ക് നെഹ്‌റു യുവകേന്ദ്ര മുഖേന ടിവികള്‍ നല്‍കി തുടങ്ങി. ക്ലബ്ബുകളിലും വായനാശാലകളിലും പഠനസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഒന്നാം ഘട്ടത്തില്‍ 10 ടെലിവിഷനുകളാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ലീല നെഹ്‌റു യുവകേന്ദ്ര യു.എന്‍.വി ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ആര്‍.എസ് ഹരിക്ക് കൈമാറിയത്. ജില്ലാ ഭരണകൂടം 26 ടെലിവിഷനുകളാണ് പദ്ധതിക്കായി അനുവദിച്ചത്. പരിപാടിയില്‍ വോളന്റിയര്‍ കോഓര്‍ഡിനേറ്റര്‍ ജി.എസ് പ്രസൂണ്‍, നാഷണല്‍ യൂത്ത് വോളന്റിയര്‍മാരായ സൂരജ് റാം, കെ.എ അഭിജിത്ത് എന്നിവരും സംബന്ധിച്ചു.
Leave a Reply