May 19, 2024

അതിദരിദ്ര നിർണയ പ്രക്രിയ; എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
Img 20211215 072341.jpg
  കൽപ്പറ്റ: അതിദരിദ്ര നിർണയ പ്രക്രിയ എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. എന്യൂമറേഷൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത നിർവ്വഹിച്ചു. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിന് സമീപം താമസിക്കുന്ന സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട കുടുംബത്തിൻ്റെ വിവരശേഖരണം നടത്തിയായിരുന്നു ഉദ്ഘാടനം. ഇന്നും, നാളെയുമായി (ബുധൻ, വ്യാഴം) ജില്ലയിലെ മുഴുവൻ ഗ്രാമ പഞ്ചായത്ത്, നഗരസഭകളിലും എന്യൂമറേഷൻ നടക്കും. ഇതിനായി ഓരോ വാർഡിലും ഒരു ഉദ്യോഗസ്ഥനെയും, രണ്ട് എന്യൂമറേറ്റർമാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
വാർഡ് തല സമിതികൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയ്ക്ക് ശേഷം കണ്ടെത്തി എം.ഐ.എസിൽ അപ്ലോഡ് ചെയ്ത സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട അതിദരിദ്ര കുടുംബങ്ങളിൽ മാത്രമാണ് സർവ്വേ. ഇവരുടെ വീടുകളിൽ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ശേഖരിക്കും. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻ്റിന് സമീപം നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ്, വൈസ് ചെയർപേഴ്സൺ കെ. അജിത, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ടി.ജെ. ഐസക്ക്, ജൈന ജോയി, എ.പി. മുസ്തഫ, പ്രൊജക്ട് ഡയറക്ടർ പി.സി. മജീദ്, ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസർ സിറിയക് ടി. കുര്യാക്കോസ്, നോഡൽ ഓഫീസർ കെ.ജി. രവീന്ദ്രൻ, അസിസ്റ്റൻ്റ് നോഡൽ ഓഫീസർ കെ. സത്യൻ, വാർഡ് ഇൻച്ചാർജ് ലിൻസൺ ജോസ്, എന്യൂമറേറ്റർ എം. വിസ്മയ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *