May 19, 2024

സഞ്ചാരികള്‍ക്ക് ശുചിമുറികള്‍ ഉറപ്പുവരുത്തണം

0
Img 20211215 072015.jpg
  കൽപ്പറ്റ:  ജില്ലയില്‍ പ്രാധാനമായും 24 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയിലുളളതെന്ന് ഡി.ടി.പി.സി സെക്രട്ടറി സമിതിയെ അറിയിച്ചു. ഇതില്‍ 12 കേന്ദ്രങ്ങള്‍ ഡി.ടി.പി.സി നേരിട്ടും മറ്റുളളവ വിവിധ വകുപ്പുകളുടെ നിയന്ത്രണത്തിലുമാണ്. നേരിട്ട് നടത്തുന്ന കേന്ദ്രങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.. കാരാപ്പുഴ, ബാണാസുര സാഗര്‍ എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ മാലിന്യ സംസ്‌ക്കരണം വലിയ വെല്ലുവിളിയായതായി അധികൃതര്‍ സമിതിയെ അറിയിച്ചു. ബാണാസുര സാഗറില്‍ ഹരിത കേരള മിഷന്റെ സഹായത്തോടെ ഹരിത കര്‍മ്മസേന മാലിന്യങ്ങള്‍ ശേഖരിക്കുന്നത് വിജയം കണ്ടുവരുന്നതായി ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ സമിതിയെ അറിയിച്ചു. കാരാപ്പുഴയിലും ഈ രീതി നടപ്പാക്കുന്നതിനായി ഗ്രാമപഞ്ചായത്ത്തലത്തില്‍ നടപടി പുരോഗമിക്കുകയാണ്.  
മാലിന്യ സംസ്‌ക്കരണം ഗ്രാമ പഞ്ചായത്തുകളുടെ നിയമപരമായ ബാധ്യതയായതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാവണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക സമിതി് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും മാലിന്യ സംസ്‌ക്കരണ ത്തിനായി മെറ്റീരിയില്‍ കളക്ഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് വയനാട് ജില്ലയ്ക്ക് മുതല്‍ കൂട്ടാകും. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനകളെ ഉപയോഗിച്ചുളള ഒരു സംവിധാനം സൃഷ്ടിക്കാന്‍ സാധിച്ചാല്‍ വയനാട് രാജ്യത്തിന് ഒരു മാതൃകയാകുമെന്നും സമിതി അഭിപ്രായപ്പെട്ടു.
ടൂറിസം കേന്ദ്രങ്ങള്‍ മാലിന്യരഹിതമായ സാഹചര്യവും ആവശ്യമായ ശുചിമുറികളും ഉണ്ടാകേണ്ടത് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നാണ് സമിതി വിലയിരുത്തുന്നത്. ബാണാസുര സാഗറും സമിതി അംഗങ്ങള്‍ സന്ദര്‍ശിച്ചു. ബുധനാഴ്ച്ച ജില്ലയിലെ വിവിധ വിനോദ കേന്ദ്രങ്ങളും സമിതി സന്ദര്‍ശിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *