May 21, 2024

മെഡിക്കൽ കോളേജ് ജില്ലയ്ക്ക് ശാപമെന്ന് എം.സി.സെബാസ്റ്റ്യൻ

0
Img 20211229 164533.jpg

മാനന്തവാടി: വയനാടിന് അനുവദിച്ച മെഡിക്കൽ കോളേജ് ജില്ലയ്ക്ക് ശാപമെന്ന് കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ. 2024 ൽ പോലും ക്ലാസ്സ് തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും എം.സി.സെബാസ്റ്റ്യൻ
വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുകയാണ്. ആദ്യം മടക്കിമലയിലും പിന്നീട് ചുണ്ടേലും, അതിന് ശേഷം സ്വകാര്യ മെഡിക്കൽ കോളേജ് ഏറ്റെടുെമെന്ന് പറഞ്ഞു. ഒടുവിൽ മാനന്തവാടി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് തുടങ്ങിയെങ്കിലും കോളേജ് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. ബോയ്സ് ടൗൺണിൽ കെട്ടിടം പണിയാനുള്ള ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ആരോഗ്യ സർവ്വകലാശാലയ്ക്ക് സ്ഥലം വിട്ടു നൽകാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിക്കാൻ ഇനിയും കടമ്പകൾ ഏറെയാണ്.സ്റ്റാഫ് നിയമനങ്ങളും പാതിവഴിയിലാണ് നിയമിച്ചവരാകട്ടെ വർക്കിംഗ് അറേജ്മെന്റി പേരിൽ ചുരമിറങ്ങുന്ന അവസ്ഥ.അങ്ങനെ എല്ലാം കൊണ്ടും വയനാട്ടുകാർക്ക് ശാപമായി മാറിയിരിക്കയാണ് ജില്ലയിലെ മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിൽ കാലതാമസം വരുത്തിയാൽ പ്രത്യക്ഷ സമരമെന്നും എം.സി.സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.കുര്യനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *