May 16, 2024

തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷൻ വിതരണം മുടങ്ങി

0
Img 20230426 130243.jpg
കല്‍പ്പറ്റ: തുടര്‍ച്ചയായ മൂന്നാം ദിവസവും സെര്‍വര്‍ തകരാറിനെ തുടര്‍ന്നു കേരളത്തിലെ റേഷന്‍ വിതരണം നിലച്ചു. മാസാവസാനമായതിനാല്‍ കടകളില്‍ റേഷന്‍ വാങ്ങാന്‍ നല്ല തിരക്കുണ്ട്. സര്‍വര്‍ തകരാര്‍ ആയതിനാല്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ നല്‍കാന്‍ കഴിയാതെ വ്യാപാരികളും വിഷമിച്ചു. ഇതേ ചൊല്ലി കാര്‍ഡ് ഉടമകളും വ്യാപാരികളും തമ്മില്‍ പലയിടത്തും വാക്കുതര്‍ക്കങ്ങളും പതിവാണ്. പല റേഷന്‍കടകള്‍ക്ക് മുന്നിലും രാവിലെ മുതല്‍ എത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരുള്‍പ്പെടെയുള്ള കാര്‍ഡുടമകള്‍ നിരാശയോടെയാണ് മടങ്ങുന്നത്. റേഷന്‍ വിതരണം തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്ന സര്‍വ്വര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വയനാട്ടിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്നലെ അടച്ചിട്ടു പ്രതിഷേധിച്ചിരുന്നു. എ.കെ.ആര്‍.ആര്‍.ഡി.എ, കെ.എസ്.ആര്‍.ആര്‍.ഡി.എ, എ.കെ.ആര്‍.ആര്‍.ഡി.എ, കെ.എസ്.ആര്‍.ആര്‍.ഡി.എ, കെ.ആര്‍.ഇ.യു,
കെ.ആര്‍.ഇ.എഫ്, കെ.എസ്.ആര്‍.ആര്‍.ഡി.എ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. സര്‍വ്വര്‍ സംവിധാനം മണിക്കൂറുകളോളം നിലക്കുന്നതിനാല്‍ റേഷന്‍ വിതരണം മുടങ്ങുന്നത് നിത്യസംഭവമായി മാറിയതോടെയാണ് വ്യാപാരികള്‍ പ്രതിഷേധത്തിനിറങ്ങിയത്. നെറ്റ് സര്‍വ്വര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇ പോസ് എലക്ണിക്സ് പോയന്റ് ഓഫ് സെയില്‍ മിഷ്യന്‍ പ്രവര്‍ത്തനരഹിതമാവുന്നതിനാല്‍ റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ദുരിതമാണുണ്ടാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *