May 22, 2024

വഴികാട്ടുന്നു എന്റെ കേരളം: വരുമാനത്തിലും കുതിക്കുന്നു

0
Eikvkan71570.jpg

  കൽപ്പറ്റ :സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശനമേള വരുമാന വര്‍ദ്ധനവിലും മാതൃകയാവുന്നു. വ്യവസായ വകുപ്പ് സംരംഭങ്ങളുടെ 85 കൊമേഴ്സ്യല്‍ സ്റ്റാളുകളില്‍ നിന്നായി 14 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഇതുവരെ നടന്നത്. വയനാടിന്റെ തനത് ഉത്പന്നങ്ങള്‍ മുതല്‍ ചേക്ലേറ്റ് വരെ ഇവിടെയുള്ള സ്റ്റാളുകളിലുണ്ട്. നെയ്ത്ത് ഗ്രാമം, ഫിസി ഐസ്‌ക്രീം, ചോക്കോ സ്വീറ്റ്സ്, ഫാല്‍ക്കണ്‍ബാഗ്സ്, സുല്‍ത്താന്‍ കാഷ്യു തുടങ്ങിയ സ്റ്റാളുകളാണ് വരുമാന വര്‍ദ്ധനവില്‍ മുന്നിലുള്ളത്. കുടുംബശ്രീ വിപണന സ്റ്റാളില്‍ മാത്രം ഒരു ലക്ഷത്തിലധികം രൂപയുടെ വിറ്റുവരവുണ്ടായി. ഇത്തവണ ആദ്യമായി എന്റെ കേരളം മേളയില്‍ അവതരിപ്പിച്ച സംരംഭകര്‍ക്കായുള്ള ബി.ടു.ബി യില്‍ കെ.എസ്.ഐ.ഡി.സി യില്‍ 110 അന്വേഷകരെത്തി. ഇതില്‍ 144 കോടി രൂപയുടെ ഡീലുകളാണ് നടന്നത്. ഡി.ഐ.സി യില്‍ 162 അന്വേഷകരാണ് എത്തിയത്. 48 കോടി രൂപയുടെ ബിസിനസ് സാധ്യതകള്‍ക്കാണ് ഇവിടെ തുടക്കമിട്ടത്. ഭക്ഷ്യമേഖലയില്‍ കുടുംബശ്രീ, വനിതാ സംരംഭകര്‍, ചെറുകിട സംരംഭകര്‍ തുടങ്ങി 33 യൂണിറ്റുകളും , പാലുത്പന്നങ്ങളുമായി നാല് യൂണിറ്റുകളും പാഷന്‍ഫ്രൂട്ട് പഴ വര്‍ഗ്ഗങ്ങള്‍, വയനാടന്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് ബയേഴ്സ് കൂടുതലായി എത്തിയത്. കരകൗശല മേഖലയിലും നിര്‍മ്മാണ ഓര്‍ഡറുമായി ആളുകള്‍ രംഗത്ത് വന്നിരുന്നു. സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതികളുമായി ഭാരതീയ സ്റ്റേറ്റ് ബാങ്ക്, കാനറ ബാങ്ക് തുടങ്ങിയ ബാങ്കുകളും ബി.ടി.ബി മേളയിലുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *