May 22, 2024

ശൗചാലയം നിര്‍മ്മിച്ചതിന് ചിലവ് ലഭിച്ചില്ല ; മാനന്തവാടി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു

0
20230503 191443.jpg
മാനന്തവാടി: ശൗചാലയം നിര്‍മ്മിച്ചതിന് ചിലവായ തുക ദിവസങ്ങളായിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ മാനന്തവാടി നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. മാനന്തവാടി എരുമത്തെരുവ് നരിക്കൊല്ലി കോളനി നിവാസികളാണ് ഉപരോധ സമരം നടത്തിയത്. നഗരസഭയും ശുചിത്വമിഷനും ചേര്‍ന്നാണ് കോളനികളില്‍ ശൗചാലയം നിര്‍മ്മിച്ച് നല്‍കുന്നത്.15,200 രൂപയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നല്‍കുക. ഗുണഭോക്താക്കള്‍ പണം മുടക്കിയാണ് പ്രവര്‍ത്തികള്‍ നടത്തേണ്ടത്.മാര്‍ച്ച് 15നകം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് രേഖകള്‍ ഹാജരാക്കിയാല്‍ 31 നകം പണം നല്‍കണമെന്നാണ് വ്യവസ്ഥ, എന്നാല്‍ മെയ് മാസം എത്തിയിട്ടും പണം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നഗരസഭ മുന്‍ കൗണ്‍സിലര്‍ റഷീദ് പടയന്റെ നേതൃത്വത്തില്‍ സെക്രട്ടറി മാമ്പള്ളില്‍ സന്തോഷ് കുമാറിനെ ഉപരോധിച്ചത്. 
61 ഉപഭോക്താക്കള്‍ക്കാണ് പണം ലഭിക്കാനുള്ളത്.ഭൂരിഭാഗം പേരും പലരില്‍ നിന്നും കടം വാങ്ങിയും മറ്റു മാ ണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചത്. ഇതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ടിലായിരുന്നു ഗുണഭോക്താക്കള്‍. അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒരാഴ്ചക്കകം മുഴുവന്‍ പണവും നല്‍കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *