May 21, 2024

നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക് നിലാ പൊങ്കല്‍ 23 സംഘടിപ്പിച്ചു

0
20230503 191611.jpg
കല്‍പ്പറ്റ: നവരസ സ്‌കൂള്‍ ഓഫ് ഡാന്‍സ് & മ്യൂസിക്കിന്റെ ഇരുപത്തിയൊന്നാമത് ഡാന്‍സ് ഫെസ്റ്റ് 'നിലാ പൊങ്കല്‍ 23 'വൈവിധ്യമായ പരിപാടികളോടെ നടത്തി. നൃത്ത അരങ്ങേറ്റം, സെമി ക്ലാസിക്കല്‍ ഡാന്‍സ്, നാടന്‍ നൃത്തം, നൃത്തശില്‍പ്പം, പാട്ട്മേളം ,സ്നേഹാദരവ്, അശരണര്‍ക്കുള്ള സാമ്പത്തിക സഹായം കൈമാറല്‍ എന്നിവ ഫെസ്റ്റിന്റെ ഭാഗമായി നടന്നു.കോഴിക്കോട് ജില്ലാ കളക്ടര്‍ എ.ഗീത പരിപാടി ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി,ക്ഷീരവികസനം ഡിഡി ഉഷാദേവി, പ്രമുഖ നൃത്ത ധ്യാപകരായ കലാമണ്ഡലം പ്രതിഭശിവദാസ്, ഹിപ്‌സ് റഹ്‌മാന്‍, സന്തോഷ് വാളാല്‍, ജയപ്രകാശ് , ഹാരിസ്,ഷീബ , സലാം, പി.വി അഭിലാഷ്,രാജേഷ് , കലാമണ്ഡലം റെസി ഷാജിദാസ്, ജയകുമാര്‍ , ഉമ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.പത്ര പ്രവര്‍ത്തന രംഗത്ത് നാല് പതിറ്റാണ്ടായ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ കേരളകൗമുദി വയനാട് ബ്യൂറോ ചീഫ് പ്രദീപ് മാനന്തവാടി , മലയാള മനോരമയിലെ പി.എം.കൃഷ്ണകുമാര്‍ എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.അശരണരും നിത്യരോഗികളുമായ കുടുംബത്തെ സഹായിക്കുന്ന നവജീവന്‍ ഓട്ടോറിക്ഷ ജീവനചാരിറ്റബള്‍ സൊസൈറ്റിക്കും മറ്റും സാമ്പത്തിക സഹായവും നല്‍കി. സ്‌കൂള്‍ മാനേജര്‍ സലാം കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.പ്രദീപ് മാനന്തവാടി, പി.എം.കൃഷ്ണകുമാര്‍ , അദ്ധ്യാപകരായ സന്തോഷ് വാളാട്,കലാമണ്ഡലം പ്രതിഭശിവദാസ്, പി.വി അഭിലാഷ്, ഹാരിസ് , ഷീബതോമസ്, വിനീത മനോജ്, മഹേഷ് കുമാര്‍ എന്‍.ആര്‍, സുനീഷ് പി,സുധീഷ് എം,സുരേന്ദ്രന്‍ വി.കെ, റാഷിദ് മുഹമ്മദ്, ഗിരീഷ് പി വൈത്തിരി, വിക്രം ആനന്ദ്, എസ് സെല്‍വരാജ്,ടി.പി. അറഫാത്ത്, രഞ്ജന ശശി,ആര്‍.ജയന്‍ കോണിക്ക, എം.വി. രഞ്ജിത്ത്, സുരേഷ് രാമന്‍ കുട്ടി , സുബിന്‍ എം അമ്പിലേരി,എല്‍ഇഡി മുസ്ഥഫ എന്നിവര്‍ പ്രസംഗിച്ചു. പ്രധാന ദ്ധ്യാപിക രേണുക സലാം നന്ദി പറഞ്ഞു. നുത്ത അരങ്ങേറ്റം, വിവിധ സംസ്ഥാന നൃത്തങ്ങള്‍ അവതരണം, പാട്ടുമേളം എന്നിവയും അരങ്ങിലെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *