ഇഫാദ ലൈബ്രറി ചലഞ്ച് ഉദ്ഘാടനം ചെയ്തു
വാകേരി: വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയുടെ “ഇഫാദ” ലൈബ്രറി വിപുലീകരണ ഫണ്ട് ചലഞ്ച് ക്യാമ്പയിൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. 250 ഓളം വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ വലിയ മതസ്ഥാപനമായ വാകേരി ശിഹാബ് തങ്ങൾ ഇസ്‌ലാമിക് അക്കാദമിയുടെ ലൈബ്രറി വിപുലീകരണതിന്റെ ഭാഗമായാണ് ക്യാമ്പയിൻ നടക്കുന്നത്.
കുട്ടികൾക്ക് വായിക്കാനും പഠിക്കാനുമുള്ള അവസരങ്ങൾ ഒരുക്കുന്ന പ്രസ്തുത ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാവണമെന്ന് ഉദ്ഘാടന സംസാരത്തിൽ തങ്ങൾ ആവശ്യപ്പെട്ടു. “അറിവൊരുങ്ങാൻ തണലൊരുക്കാം” എന്ന ശീർഷകത്തിൽ നടത്തിവരുന്ന ക്യാമ്പയിൻ വിജയിപ്പിക്കണമെന്നും നാളേക്കുള്ള നല്ലൊരു മുതൽ കൂട്ടായി ഇത് മാറുമെന്നും സ്ഥാപന ഭാരവാഹികൾ അറിയിച്ചു.
അക്കാദമി പ്രിൻസിപ്പാൾ വി.കെ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് കെ.എ. നാസർ മൗലവി, സാജിദ് തെങ്ങുംമുണ്ട, മൊയ്തു തരുവണ, വാഹിദ് ഹുദവി, ലുഖ്മാൻ ഹുദവി,അൻവർ സ്വാലിഹ് കൊടുവള്ളി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എ.കെ മുഹമ്മദ് ദാരിമി സ്വാഗതവും, പി.ടി.എ പ്രസിഡൻ്റ് അലി പന്തിപ്പൊയിൽ നന്ദിയും പറഞ്ഞു.
Leave a Reply