May 20, 2024

അയ്യപ്പന്‍ വിളക്ക് മഹോത്സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
Img 20231205 181019

 

മാനന്തവാടി: ഡിസംബര്‍ 9 ന് നടക്കുന്ന അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിളക്ക് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി എരുമത്തെരുവ് കഞ്ചി കാമാക്ഷിയമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തില്‍ വെച്ചാണ് അയ്യപ്പന്‍ വിളക്ക് നടക്കുന്നത്. 9ന് രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ വിളക്ക് മഹോല്‍സവം ആരംഭിക്കും. വൈകീട്ട് 4 മണിക്ക് പാലകൊമ്പിന് പുറപ്പെടല്‍, ദീപാരാധനക്ക് ശേഷം പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും പാല കൊമ്പെഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് രാത്രി 9 മണിക്ക് ഭജന, അപ്പം വാരല്‍, തായംബക പൂജ, ശാസ്താംപാട്ട്, പേട്ട വിളി, പൊലി പാട്ട്,തിരിയുഴിച്ചല്‍, പാല്‍ കിണ്ടിയാട്ടം, 12ന് കനലാട്ടം, ഗുരിതി തുടങ്ങിയവയും നടക്കും. വിളക്ക് മഹോത്സവം ജനപങ്കാളിത്തം കൊണ്ട് മാനന്തവാടിയുടെ ഉത്സവമായി മാറുമെന്ന് വിളക്ക് കമ്മിറ്റി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പുനത്തില്‍ കൃഷ്ണന്‍, ജി.കെ.മാധവന്‍, സി.ആര്‍. ചന്ദ്രന്‍, എം.ബി. ഹരീഷ്, ആര്‍.എസ് സനൂപ്, ഡി.എസ്. ലിധിന്‍, രാജേഷ് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *