May 20, 2024

“ബേസിക്സ് ഓഫ് എംപ്റ്റി ഹാൻഡ്‌” പ്രകാശനം ചെയ്തു

0
20240103 121739pv7izb0

 

കൽപ്പറ്റ:മുട്ടിൽ സ്വദേശി എം എം ലത്തീഫ് രചിച്ച ” ബേസിക്സ് ഓഫ് എംപ്റ്റി ഹാൻഡ്‌” എന്ന പുസ്തകം യു എ യിലെ ഷാർജയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കണ്ണൂർ സ്വദേശി കെ.പി.ഫൈസലിൻ്റെ നേതൃത്വത്തിൽ ഷാർജയിൽ നടന്ന ഡ്രാഗൺ കപ്പ്‌ 2023, കരാട്ടെ ചാംപ്യൻഷിപ് വേദിയിൽ, ജപ്പാൻ കരാട്ടെ അസോസിയേഷൻ ചീഫ് ഇൻസ്ട്രക്ർ റെൻഷി ഹംദാൻ അപ്പോളോന, യു എ ഇ പെട്രോസ്റ്റാർ മെറ്റൽ കോൺട്രാക്ടിങ് എൽ എൽ സി മാനേജിങ് ഡയറക്ടർ സാക്കിർ ഹുസ്സൈനു പുസ്തകത്തിന്റെ ആദ്യ പ്രതി കൈമാറി .

വയനാട് ജില്ല സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം എഡിറ്റിങ് നിർവഹിച്ച പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും പ്രചാരമേറിയ ആയോധന കലയായ കരാട്ടെയിലെ അടിസ്ഥാന കാര്യങ്ങൾ വിവരിക്കുന്നതോടൊപ്പം കരാട്ടെയുടെ ഉത്ഭവവും വളർച്ചയും, വിവിധ ശൈലികളുടെയും, അവയുടെ സ്ഥാപകരുടെയും ചരിത്രം എന്നീ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

വയനാട് പുത്തൂർവയലിൽ , പരേതനായ മേലേചരലിൽ മൊയ്‌തീൻകുട്ടി -ഫാത്തിമ ദമ്പതികളുടെ മകനായ എം എം ലത്തീഫ്, ഇന്ത്യയിലെ തന്നെ പ്രമുഖ കരാട്ടെ അധ്യാപകരിൽ ഒരാളായ ക്യോഷി ഗിരീഷ് പെരുന്തട്ടയുടെ ശിഷ്യനാണ്.

നിലവിൽ യു എ യിലെ ബ്ലാക് ഡ്രാഗൺ, ഗോൾഡൻ ടൈഗർ എന്നീ കരാട്ടെ ക്ലബ്ബുകളിൽ മുഴുവൻ സമയ കരാട്ടെ അധ്യാപകനായി ജോലി ചെയ്യുകയാണ്. ചടങ്ങിൽ വി.പി.അബ്ദുൽ ലത്തീഫ്, മണികണ്ഠൻ, എം.കെ.ഷൗക്കത്തലി, ടി . സതീഷ്കുമാർ, മുഹമ്മദ്‌ സജ്ജാദ്, ശക്തി പി, ബിബൂഷ് രാജ് എൻ സി, മുസിരിഫ് കെ പി, ഹംസ പി, ഹനീഫ് കളത്തൂർ, ഷാജി പുല്ലാർക്കാട്ടിൽ, ഷഫീഖ് ചുങ്കത്ത്, റഫീഖ് എം വി എന്നിവർ സന്നിഹിതരായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *