May 20, 2024

മേറ്റുമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായി

0
Img 20240108 Wa0108

 

കൽപ്പറ്റ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംസ്ഥാന മിഷന്റെയും കിലയുടെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മേറ്റുമാർക്കുള്ള പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വയനാട് ജില്ലാ ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ പി സി മജീദ് മുഖ്യപ്രഭാഷണം നടത്തി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.കെ റഫീഖ്, പി.കെ സാലിം, ഡയാന മച്ചാദോ, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈബാൻ സലാം, കൽപ്പറ്റ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ഹേമലത എം. ആർ എന്നിവർ സംസാരിച്ചു. ഓറിയന്റേഷൻ പ്രോഗ്രാമും ക്ലാസുകളും ഫീൽഡ് തല പരിശീലനവും അടങ്ങുന്ന പരിശീലന പരിപാടി കൽപ്പറ്റ ബ്ലോക്കിൽ ഫെബ്രുവരി 14 ന് പൂർത്തീയാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *