May 20, 2024

വർണ്ണക്കാഴ്ചകളുമായി പൂപ്പൊലി 2024 പത്ത് ദിനം പിന്നിട്ടു

0
20240110 174845

 

അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുഷ്പമേളയുടെ എട്ടാം പതിപ്പ് പൂപ്പൊലി 2024 പത്ത് ദിവസം പിന്നിട്ടു. കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ ഒരു മണി വരെ “സമഗ്ര മൃഗപരിപാലനം കർഷക- ശാസ്ത്രജ്ഞ മുഖാമുഖം” എന്ന വിഷയത്തിൽ സെമിനാർ -ചർച്ച സംഘടിപ്പിച്ചു. കെ. വി. എ. എസ്സ്. യു., പൂക്കോട് നിന്നും എത്തിയ ഡോ.ജോൺ എബ്രഹാം, ഡോ. മാധവൻ ഉണ്ണി. എൻ ,ഡോ. പ്രമോദ് അതോടൊപ്പം അസി. പ്രൊഫസർ ഡോ. അശ്വതി. പി.ബി എന്നിവർ കാർഷിക സെമിനാറിന് നേതൃത്വം നൽകി. വൈകുന്നേരം 5 മണി മുതൽ രാത്രി 10 മണി വരെ വയനാട് ജില്ല ഐ. ആർ .ഇ .വടംവലി അസോസിയേഷന്റെ നേതൃത്വത്തിൽ പൂപ്പൊലി ഗ്രൗണ്ടിൽ വെച്ച് വടംവലി മത്സരം സംഘടിപ്പിച്ചു. പൂപ്പൊലി 2024 ന്റെ പതിനൊന്നാം ദിനമായ നാളെ രാവിലെ 10 മണി മുതൽ” കാലാവസ്ഥ വ്യതിയാനം- വിളകളുടെ പരിപാലന മുറകൾ “എന്ന വിഷയത്തിൽ കെ. എ .യു. സദാനന്ദപുരം ഫാമിംഗ് സിസ്റ്റംസ് റിസേർച്ച് സ്റ്റേഷൻ അസി. പ്രൊഫസർ ഡോ. രഞ്ജൻ. ബി കാർഷിക സെമിനാറിന് നേതൃത്വം നൽകും. രാവിലെ പതിനൊന്നര മുതൽ “കാർഷിക വിളകളുടെ ഓൺലൈൻ വിപണന സാധ്യതകൾ” എന്ന വിഷയത്തിൽ കൊച്ചി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ entrepreneurship ഡെവലപ്മെൻറ് ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ ഡോ. ആദർശ് ശിവദാസ് കാർഷിക സെമിനാറിന് നേതൃത്വം നൽകും. വൈകുന്നേരം 5 മണി മുതൽ കലാസന്ധ്യ അരങ്ങേറും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *