വിദേശമദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് ഒരാൾ എക്സൈസ് പിടിയിൽ
മാനന്തവാടി :മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാനന്തവാടി തലപ്പുഴ ഭാഗത്ത് വെച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ജോജി ജോൺ (33) എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.ഇയാളുടെ കൈവശത്തുനിന്നും 3.250 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 3300/- രൂപയും, വില്പന നടത്താൻ ഉപയോഗിച്ച കെ എൽ 72 ഡി 9671 സുസുകി അക്സസ്സ് 125 സ്കൂട്ടിയും,ഒരു സ്മാർട്ട് ഫോണും തൊണ്ടി മുതലുകളായി കണ്ടെടുത്തു.
പ്രിവൻ്റീവ് ഓഫീസർ ജിനോഷ് പി ആർ ൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി.ജി , സനൂപ് കെ എസ് എക്സൈസ് ഡ്രൈവർ ഷിംജിത്ത് എന്നിവർ പങ്കെടുത്തു.
മാനന്തവാടി എക് സൈസ് റെയിഞ്ചിൽ ഹാജരാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.
Leave a Reply