October 6, 2024

ഡി.വൈ.എഫ്ഐ മനുഷ്യച്ചങ്ങല ജനുവരി 20 ന്. 

0
Img 20240118 191844

 

കൽപ്പറ്റ : ‘ ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 20ന് മുട്ടിൽ മുതൽ കൽപ്പറ്റ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ അനുബന്ധമായാണ് വയനാട്ടിൽ ചങ്ങല തീർക്കുന്നത്. വയനാട് റെയിൽവേയോടുള്ള കേന്ദ്ര അവഗണനയ്ക്കും കേന്ദ്രത്തിന്റെ നിയമന നിരോധനത്തിനും കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെയുള്ള പ്രതിഷേധ സമരമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം 3.30 മുതൽ ആരംഭിക്കും. 8 ബ്ലോക്കുകളിൽ നിന്നുള്ള പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ അണിനിരക്കും. വിവിധ മേഖലകളിലെ പ്രമുഖരും ഒട്ടനവധി സംഘടനകളും മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവരും , സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ , കലാ, കായിക മേഖലയിലെല്ലാമുള്ള പ്രമുഖകരും മനുഷ്യച്ചങ്ങലയുടെ ഭാഗമാവും. 12 കേന്ദ്രങ്ങളിൽ വിശദീകരണ യോഗവും നടക്കും. മുട്ടിൽ, പാറക്കൽ, എടപ്പെട്ടി, അമൃത് ജഗ്ഷൻ, കൈനാട്ടി, സിവിൽ, ജൈത്ര ജംഗ്ഷൻ, ആനപ്പാലം, എച്ച് ഐ എം സ്കൂൾ ജംഗ്ഷൻ,ചുംങ്കം ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പുതിയസ്റ്റാൻറ് എന്നിവിടങ്ങളിലാണ് പൊതുയോഗം. മനുഷ്യച്ചങ്ങലയുടെ പ്രചരണാർഥമുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ജില്ലയിലാകെ സംഘടിപ്പിച്ചു. മേഖലാ കാൽനട പ്രചരണ ജാഥകൾ , ലഘുലേഖ വിതരണം, പോസ്റ്റർ പ്രചരണം, ചുവരെഴുത്ത് , പ്രചരണ ബോർഡുകൾ, സമര കോർണറുകൾ, സാംസ്കാരിക സായാഹ്നം, കലാ- കായിക മത്സരങ്ങൾ, വിളംബര റാലികൾ തുടങ്ങിയ വിത്യസ്ത പരിപാടികളാണ് നടന്നത്.

മനുഷ്യച്ചങ്ങല വിജയിപ്പിക്കുവാൻ മുഴുവനാളുകളോടും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ: കെ റഫീഖ് ( ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി) കെ എം ഫ്രാൻസിസ്( ജില്ലാ പ്രസിഡണ്ട്) കെ ആർ ജിതിൻ ( ജില്ലാ ട്രഷറർ ) സി ഷംസുദ്ദീൻ ( ജില്ലാ വൈസ് പ്രസിഡണ്ട് ) അർജ്ജുൻ ഗോപാൽ ( ജില്ലാ വൈസ് പ്രസിഡണ്ട് ).

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *