May 20, 2024

സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർത്തത് ഇടതു സർക്കാർ: യു.ടി.ഇ.എഫ്

0
20240122 184504

കൽപ്പറ്റ: ഇടതു സർക്കാർ അധികാരത്തിലേറിയതു മുതൽ തുടരുന്ന തെറ്റായ നയങ്ങൾ മൂലം സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർന്നിരിക്കുകയാണെന്നും പൊതു സമൂഹത്തിനു മുന്നിൽ ജീവനക്കാരും അധ്യാപകരും അപമാനിതരായി നിൽക്കുന്ന സ്ഥിതിവിശേഷമാണെന്നും യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ മോബിഷ് പി.തോമസ് ആരോപിച്ചു.

ജനുവരി 24-ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രചരണാർത്ഥം കളക്ടറേറ്റിനു മുന്നിൽ നടത്തിയ അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ടി.ഇ.എഫിൻ്റെ നേതൃത്വത്തിലാണ് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകൾക്കു മുന്നിലും സദസ്സുകൾ സംഘടിപ്പിച്ചത്.

 

സിവിൽ സർവീസിൽ നിന്നും പുതുതലമുറ പിൻമാറിയതിൻ്റെ തെളിവാണ് കഴിഞ്ഞ എൽ.ഡി.സി അപേക്ഷകരിൽ ഉണ്ടായിരിക്കുന്ന രണ്ടര ലക്ഷം അപേക്ഷകരുടെ കുറവ്. സർക്കാർ പരസ്യങ്ങളിലൂടെ തന്നെ ജീവനക്കാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നത് സിവിൽ സർവീസിൻ്റെ വിശ്വാസ്യതയെ തന്നെ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

 

മൂന്നു വർഷക്കാലമായി ക്ഷാമബത്ത നൽകാത്തതും, നാലു വർഷമായി ലീവ് സറണ്ടർ മരവിപ്പിച്ചതും, ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതും, എൻ.പി.എസ് പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ കമ്മീഷൻ റിപ്പോർട്ടുപോലും മറച്ചുവെച്ചതും, വികലമായ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കിയതും, അനിയന്ത്രിതമായ രീതിയിൽ പൊതുവിപണിയിൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ സർക്കാർ കാര്യക്ഷമമായി ഇടപെടാത്തതുമെല്ലാം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പിടിച്ച് നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും ഒരു സംയുക്ത സൂചനാ പണിമുടക്കിന് നിർബന്ധിതരായിരിക്കുന്നതെന്നും യു.ടി.ഇ എഫ് നേതാക്കൾ പറഞ്ഞു.

 

അവകാശ സംരക്ഷണ സദസ്സുകളിൽ സി.ഇബ്രാഹിം, വി.സി.സത്യൻ, സലാം കൽപ്പറ്റ, പി.നസീർ, കെ.ടി.ഷാജി, എൻ.ജെ.ഷിബു, റമീസ് ബക്കർ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, പി.എച്ച് അഷറഫ്ഖാൻ, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.പി.പ്രിയേഷ്, ടി. പരമേശ്വരൻ, സിനീഷ് ജോസഫ്, പി.സി.എൽസി, പി.റീന, വി.മുരളി, അബ്ദുൾ ഗഫൂർ, പി.ജെ.പ്രോമിസൺ, കെ.രാമൻ തുടങ്ങിയവർ സംസാരിച്ചു.

പണിമുടക്ക് പ്രചരണാർത്ഥം നടത്തിയ ഓഫീസ് ക്യാമ്പയിനുകൾക്ക് ജി.എസ്. ഉമാശങ്കർ, പി.കുഞ്ഞമ്മദ്, പി.എസ്.ഗിരീഷ്കുമാർ, പി.സഫ്വാൻ, ഹനീഫ ചിറക്കൽ, പി.ജെ.ഷൈജു, സജി ജോൺ, ഇ.എസ്.ബെന്നി, എം എ. ബൈജു, ബെൻസി ജേക്കബ്, ഷിജു ജോസഫ്, എം.വി.സതീഷ്, ഇ.വി.ജയൻ, ശരത് ശശിധരൻ, പി.ജെ.പ്രശോഭ്, ബേബി പേടപ്പാട്, ശിവൻ പുതുശ്ശേരി, മിഥുൻ മുരളി, ഷിബു പൊല്ലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *