May 20, 2024

വാര്യാട്- അപകടങ്ങള്‍ ഒഴിവാക്കാന്‍ പുതിയ പദ്ധതികള്‍

0
Img 20240129 212319

 

കല്‍പ്പറ്റ: മുട്ടില്‍-വാര്യാട് ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവ് സംഭവമാണ്. നിരവധി ജീവനുകളാണ് ഇവിടെ പൊലിഞ്ഞിട്ടുള്ളത്. നിരന്തരമുണ്ടാകുന്ന അപകടത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നിരവധി ഇടപെടലുകളാണ് എം എൽ എ യുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ വെച്ച് ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പോലീസ് മേധാവി, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, നാഷണല്‍ ഹൈവേ അധികൃതര്‍, റോഡ് സേഫ്റ്റി അധികൃതര്‍, ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം ചേര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വാര്യാട് പ്രദേശത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാനും, മുട്ടില്‍ പഞ്ചായത്തിനോട് പ്രസ്തുത പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. തുടര്‍ പ്രവൃത്തിയുടെ ഭാഗമായി വാഹനങ്ങളുടെ വേഗത കുറക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനായി കേരളാ റോഡ് സുരക്ഷാ അതോറിറ്റിക്ക് പ്രൊപ്പോസല്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി റോഡില്‍ 354 sq.m. സ്ഥലത്ത് 2.5 mm കനത്തിലുള്ള ഹോട്ട് അപ്ലൈഡ് തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ട് സ്ഥാപിക്കാനും, 720 റിഫ്‌ളക്ട്ടീവ് റോഡ് സ്റ്റഡുകള്‍ (raised pavement marker) സ്ഥാപിക്കാനും, 93.6 sq.m. സ്ഥലത്ത് 5 mm കനത്തിലുള്ള ഹോട്ട് അപ്ലൈഡ് തെര്‍മോപ്ലാസ്റ്റിക് കോമ്പൗണ്ട് സ്ഥാപിക്കാനും ഉത്തരവായതായി ടി. സിദ്ധിഖ് എം.എല്‍.എ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *