റിപ്പണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
മേപ്പാടി: റിപ്പണ്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുനാള്‍ തുടങ്ങി. വികാരി ഫാ.സണ്ണി കൊല്ലാര്‍തോട്ടം കൊടിയേറ്റി. ഫെബ്രുവരി നാലിനാണ് സമാപനം. ഇന്നു വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, ആരാധന.
നാളെ വൈകുന്നേരം 4.30ന് ആരാധന, ജപമാല. അഞ്ചിന് റിപ്പണ്‍ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോസഫ് നിക്കോളാസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന. മൂന്നിനു വൈകുന്നേരം 4.30ന് ആരാധന, ജപമാല, നൊവേന. അഞ്ചിന് സിഎംഎല്‍ മാനന്തവാടി രൂപത ഫാ.മനോജ് അമ്പലത്തിങ്കലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന. 6.30ന് റിപ്പണ്‍ സെന്റ് ആന്റണീസ് പള്ളിയിലേക്ക് പ്രദക്ഷിണം. സന്ദേശം: ഫാ.ജോസഫ് നിക്കോളാസ്. രാത്രി എട്ടിന് ആകാശ വിസ്മയം, ഗാനമേള.
നാലിനു രാവിലെ 9.30ന് ജപമാല. 10ന് മാനന്തവാടി സിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ജിന്റോ തട്ടുപറമ്പിലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്‍ ഗാനപൂജ. 12ന് തിരുനാള്‍ പ്രദക്ഷിണം. 12.24ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-ഫാ.മാത്യു വയലാമണ്ണില്‍. സ്‌കോളര്‍ഷിപ്പ് വിതരണം-ഫാ.ജോഷി പെരിയപ്പുറം(വികാരി, കല്‍പറ്റ ഫൊറോന). ഉച്ചയ്ക്ക് നേര്‍ച്ച ഭക്ഷണം, വാദ്യമേളം, കൊടിയിറക്കല്‍.
Leave a Reply