പി.ഇ.ആർ.ഡി.എ നിയമം പിൻവലിക്കണം
കൽപ്പറ്റ: പി.ഇ.ആർ.ഡി.എ നിയമം പിൻവലിക്കണമെന്നും വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുട്ടിൽ യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ത്തോടുള്ള കേന്ദ്ര ഗവ. അവഗണന അവസാനിപ്പിക്കുക, പെൻഷൻ കുടിശിക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുക, അർഹതപ്പെട്ടക്ഷാമാശ്വാസം അനുവദിക്കുക,പെൻഷൻ പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി പത്മനാഭൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.എം.വി. ഓമന സ്വാഗതം പറഞ്ഞു.യൂണിറ്റ് പ്രസിഡൻ്റ് എം.കെ. ആലി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.എ അബൂബക്കർ റിപ്പോർട്ട് അ വതരിപ്പിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രാജൻ വരണാധികാരിയായി.
ബ്ലോക്ക് പ്രസിഡൻ്റ് വിശ്വനാഥൻ ആശംസകൾ അർപ്പിച്ചു.പ്രസിഡന്റ് ടി. അരവിന്ദാക്ഷൻ, വൈസ്: നാരായണൻ നായർ എ.പി, എ.എം. മാത്യു, വിശ്വേശ്വരൻ (സെക്ര), പ്രഭാകുമാരി (ജോ. സെക്ര) എ.വി ഓമന, എ.ജി. പുഷ്പലതടി. ഭരതൻ, ട്രഷറർ കെ.എ അബൂബക്കർ. ഓഡിറ്റർ: രാഘവൻ. പ്രഭാകുമാരി നന്ദി പറഞ്ഞു.
Leave a Reply