റേഷൻ കടയിൽ ഈ പോസിഗ് മെഷീൻ തകരാർ: ജനങ്ങൾ ദുരിതത്തിൽ
പുൽപ്പള്ളി : റേഷൻ കടയിൽ ഈ പോസിഗ് മെഷീൻസ് തകരാറിലായതിനാൽ ജനങ്ങൾക്ക് റേഷൻ ലഭിക്കാതെ ദുരിതത്തിൽ ആയി. മാർച്ച് മാസം ആദ്യം അവധി ഉണ്ടായിട്ടും ഐടി വിഭാഗം പരാജയപ്പെട്ടത് ജനങ്ങൾക്ക് വൻ തിരിച്ചടിയായി. റേഷൻ കടകളിൽ വന്നാലും റേഷൻ ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. ഇപ്പോൾ റേഷൻ ലഭിക്കണമെങ്കിൽ ഫോണിൽ നിന്നും ലഭിക്കണം.
ഫോൺ ഉള്ളവർക്കാണെങ്കിൽ ഒടിപി എടുക്കുവാനോ മറ്റും അറിയാത്തവരുമാണ്. വീട്ടിലേക്ക് വിളിച്ച് ഒടിപി ചോദിക്കുമ്പോൾ എടുക്കാൻ അറിയാത്തവർ കുടുങ്ങും. ഇവർ ഫോൺ സിമ്മ് ഇടയ്ക്ക് മാറുന്നതിനാൽ രജിസ്റ്റർ ചെയ്ത നമ്പർ നിലവിൽ ഉണ്ടാവുകയുമില്ല. പിന്നോക്ക വിഭാഗക്കാരായ ആദിവാസി സമൂഹത്തിൽ പെട്ടവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
വായ്പയായി അഞ്ച് കിലോ അരി കൊണ്ടുപോയാണ് ചോറ് വെച്ച് കഴിക്കുന്നത്. ദൂരസ്ഥലങ്ങളിൽ വനമേഖലയിൽക്കുള്ളിൽ കൂടി രണ്ടും മൂന്നും പ്രാവശ്യം വന്നിട്ടും റേഷൻ ലഭിക്കാത്ത ആദിവാസി വിഭാഗക്കാരാണ് കൂടുതലായും ബുദ്ധിമുട്ടിലായത്. പൊളന്ന, വെട്ടത്തൂർ ഭാഗങ്ങളിൽ ഉള്ള ആദിവാസി ആനയെയും കടുവയെയും മറ്റും പേടിച്ചാണ് റേഷൻ വാങ്ങാൻ ബുദ്ധിമുട്ടുന്നത്. ഇവരുടെ കൂലിപ്പണിയും മറ്റും നഷ്ടപ്പെടുത്തിയാണ് ദിവസങ്ങളോളം റേഷൻ കടകളിലേക്ക് വരേണ്ട അവസ്ഥ ഉള്ളത്. എത്രയും വേഗം ഈ പോസിംഗ് മെഷീന്റെ തകരാറുകൾ പരിഹരിച്ച് റേഷൻ വിതരണം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Leave a Reply