May 20, 2024

ലോക്സഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം

0
Img 20240319 173904

കൽപ്പറ്റ: മാര്‍ച്ച് 16 ന് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതായും മാര്‍ച്ച് 28 മുതല്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങും. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന തിയതി ഏപ്രില്‍ നാല് വരെയാണ്. നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്. ഏപ്രില്‍ 26 ന് വോട്ടെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും. ജൂണ്‍ ആറിന് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിക്കും.

പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാന പാലനം ഉറപ്പാക്കാന്‍ ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. രാഷട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ പെരുമാറ്റചട്ടം പാലിക്കണം. മാനന്തവാടി നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതകുമാരി എന്നിവരെ നിയമിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *