May 20, 2024

ലോക്സഭ തെരഞ്ഞെടുപ്പ് ഹരിതചട്ട പാലനം; യോഗം ചേർന്നു

0
Img 20240319 175757

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതചട്ട പാലനവുമായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും പ്രിന്റിങ് ഫ്ളക്സ് അസോസിയേഷന്റെയും യോഗം ചേർന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരോധിത ഫ്ളക്സ് ഉപയോഗിക്കാതിരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. പോളിങ് സ്റ്റേഷനുകളിലും ബൂത്തുകളിലും യോഗങ്ങളിലും, പരിപാടികളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളായ ഡിസ്പോസിബിൾ ഗ്ലാസ്സ്, പ്ലേറ്റ്, ഇല, സ്പൂൺ, സ്ട്രോ, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കൾ ഉപയോഗിക്കരുത്. മാലിന്യ മുക്ത- പ്രകൃതി സൗഹൃദ തെരഞ്ഞെടുപ്പ് നടത്തണമെന്നും യോഗം വിലയിരുത്തി.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസറും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്ററുമായ എസ് ഹർഷൻ, അസിസ്റ്റന്റ് കോർഡിനേറ്റർ കെ. റഹിം ഫൈസൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രിന്റിങ് ഫ്ലെക്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *