May 20, 2024

ആറാട്ട് മഹോത്സവം: ഏപ്രിൽ ഒന്ന് മുതൽ നാല് വരെ 

0
Img 20240330 162150

മാനന്തവാടി: പയിങ്ങാട്ടിരി ശ്രീരാജ രാജേശ്വരി ക്ഷേത്രത്തിലെ ആറാട്ടു മഹോത്സവം എപ്രിൽ ഒന്ന് മുതൽ 4 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും, മഹോത്സവത്തോട് അനുബന്ധിച്ച് വർഷങ്ങളായി നടത്താറുള്ള വയനാടിന്റെ സംഗീതോത്സവമായ വൈഖരി സംഗീതോത്സവം ഏപ്രിൽ രണ്ടിന് ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു, എപ്രിൽ ഒന്നിന് ദീപാരാധനക്ക് ശേഷം ശുദ്ധി കലശം, 6.30ന് ഭജന, 7.30ന് പ്രാദേശിക കലാകാരൻമാരുടെ കലാവിരുന്ന്, എപ്രിൽ രണ്ടിന് നാരായണീയ പാരായണം ഏഴ്മ ണിക്ക് കൊടിയേറ്റം തുടർന്ന് ചെന്നൈ ഡോ. ശ്രേയസ് നാരായണന്റെ നേതൃത്വത്തിൽ വൈഖരി സംഗീതോത്സവം ഉദ്ഘാടന സംഗീത കച്ചേരി.

കൊട്ടിയൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ സി സുബ്രഹ്‌മണ്യൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിക്കും, എപ്രിൽ 3 രാവിലെ 9.30 മുതൽ സംഗീതാർച്ചന വൈകുന്നേരം 7 മുതൽ തായമ്പക, തിടമ്പുനൃത്തം, വേട്ടക്കൊരുമകൻ കളമെഴുത്തും പാട്ടും, നാളികേര സമർപ്പണവും, 4 ന് രാവിലെ 9 മണി മുതൽ സംഗീതാർച്ചന, 11 മണിക്ക് കളഭാഭിഷേകം, വൈകുന്നേരം 5. 30 ന് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റ് അകമ്പടിയോടെ, കാവടിയാട്ടം, ശിങ്കാരിമേളം എന്നിവയോട് കൂടിയ ആറാട്ട് ഘോഷയാത്ര.

വൈഖരി സംഗീതോത്സവത്തിൽ നറുക്കെടുപ്പിലുടെ തിരഞ്ഞെടുക്കപ്പെടുന്ന സംഗീതോപാസകന് 2501 രൂപയും, സ്വാതി തിരുന്നാൾ കൃതിയുടെ സമാഹാരവും സമ്മാനമായി നൽകും, സംഗീതോത്സവത്തിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 2 ന് മുമ്പായി രജിസ്റ്റർ ചെയ്യണം, ഫോൺ: 9447537323, 9400445048, കൃഷ്ണയ്യർ, എ കെ ശിവരാമൻ, എ എൻ പരമേശ്വരൻ, മോഹനൻ മാസ്റ്റർ, പി പി ശരവണൻ എന്നിവർ സംബന്ധിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *