May 19, 2024

1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്കരിക്കണം: പി.സന്തോഷ് കുമാർ എം.പി

0
Img 20240402 130609

മാനന്തവാടി: 1972 ലെ വന്യ ജീവി സംരക്ഷണ നിയമം പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലന്നും ഇതിന് വേണ്ടി ശബ്ദിക്കാൻ വയനാട് എം പിക്ക് കഴിഞ്ഞില്ലന്നും പി. സന്തോഷ് കുമാർ എം.പി പറഞ്ഞു.

രാജ്യത്ത് നടന്ന വിവിധ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ ആനിരാജയാണ് വയനാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയെന്നും അവർ ഇവിടെ വിജയിക്കേണ്ടത് വയനാട് ജനതയുടെ ആവശ്യമാണന്നും അദ്ദേഹം പ്രസ്താവിച്ചു. തിരുനെല്ലി അപ്പാപാറയിൽ മാനന്തവാടി മണ്ഡലം തല സ്ഥാനാർത്ഥി പര്യടനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒ.ആർ കേളു എം എൽ എ അധ്യക്ഷത വഹിച്ചു.പി വി സഹദേവൻ, വി.കെ ശശിധരൻ, പി.ടി ബിജു, പി.ജെ കാതറിൻടീച്ചർ, കുന്നുമ്മൽ മൊയ്തു, വിരേന്ദ്രകുമാർ, പി.വി ബാലകൃഷൻ, നിഖിൽ പത്മനഭൻ, കെ.ആർ ജിതിൻ, പി.കെ സുരേഷ് എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർത്ഥിക്ക് അവേശകരമായ സ്വീകരണമാണ് ലഭിച്ചത്. രാഹുൽ ഗാന്ധിയെ നമ്മുക്ക് വേണ്ട, ആനി രാജയെ നമ്മുക്ക് വേണം എന്ന ഗാനത്തോടെയാണ് പ്രവർത്തകർ സ്വികരിച്ച് അനയിച്ചത്.ഇന്നന്നെ പര്യടനം പനമരത്ത് സമാപിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *