May 15, 2024

ചൂടിനെ കരുതലോടെ നേരിടാം

0
Img 20240429 170819

കൽപ്പറ്റ: ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക. യാത്രകളിലും ജോലി സ്ഥലത്തും തിളപ്പിച്ചാറിയ ശുദ്ധ ജലം കരുതുക, ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക, ദിവസവും രണ്ട് മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കണം.

കടുത്ത വെയിലുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക. പകല്‍ 11 മുതല്‍ വൈകിട്ട് മുന്ന് വരെയുള്ള സമയത്ത് നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടരുത്. നിര്‍ത്തിയിട്ട വാഹനങ്ങളില്‍ കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ ഒറ്റക്കിരുത്തി പോകരുത്. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലത്ത് നടക്കുക.

ആവിശ്യത്തിന് വിശ്രമിക്കുക. പകല്‍ സമയത്ത് വീടുകളുടെ വാതില്‍, ജനല്‍ തുറന്ന് വായു സഞ്ചാരം ഉറപ്പാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിച്ച് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം. പോഷക സമൃദ്ധവും ജലാംശം കൂടുതലുള്ള പഴങ്ങള്‍, പച്ചക്കറികള്‍ കഴിക്കണം. ചായ, കാപ്പി, മദ്യം, കൃത്രിമ പാനീയങ്ങള്‍ എന്നിവ ചൂട് സമയത്ത് ഒഴിവാക്കണം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *