May 19, 2024

മാനന്തവാടി ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബിന് അംഗീകാരമായി

0
  ജില്ലാ ആശുപത്രിയുടെ ഏറെ കാലത്തെ ആവശ്യങ്ങളില്‍ ഒന്നായിരുന്ന കാത്ത് ലാബിന്  ഭരണാനുമതിയായി. കാത്ത് ലാബും ക്രിട്ടിക്കല്‍ കെയര്‍യൂണിറ്റിനുമായി 6.73 കോടിരൂപയുടെ  ഭരണാനുമതി ഉത്തരവാണ് പുറത്തിറങ്ങിയത്. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ  ഹൃദയാഘാതം സംഭവിച്ച  രോഗികള്‍ക്ക് നടത്തുന്ന ആന്‍ജിയോ ഗ്രാം,  ആന്‍ജിയോപ്ലാസ്റ്റി  എന്നീ ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ തന്നെ നടത്താന്‍ സാധിക്കും. നിലവില്‍ ഈ രണ്ടു ചികിത്സകളും നടത്തുന്നതിനായി കോഴിക്കോട് മെഡിക്കല്‍കോളേജിനെയാണ് ജില്ലയിലുള്ളവര്‍ ആശ്രയിച്ചു വരുന്നത്. ഹൃദയാഘതം സംഭവിച്ച രോഗികള്‍ക്ക് ഈ രണ്ടു ചികിത്സകളും സമയബന്ധിതമായി നടത്തേണ്ടാതാണ്. ചില അവസരങ്ങളില്‍   ഇത്തരം രോഗികളെ വാഹന മാര്‍ഗം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ  നടത്തുമ്പോഴേക്കും സമയം വൈകി പോകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടാതായും വരുന്നു. ഇത് ചികിത്സയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.  ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം പ്രശനങ്ങള്‍ക്ക് പരിഹാരം ആകും. നിലവില്‍ ജില്ലാ ആശുപതികളില്‍   പാലക്കാടും   എര്‍ണ്ണാകുളത്തുമാണ് കാത്ത് ലാബ്‌ പ്രവത്തിക്കുന്നത്. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് കാത്ത് ലാബിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. കാത്ത് ലാബിനുള്ള നടപടികൾ നാല് വർഷം മുമ്പ് ആരംഭിച്ചെങ്കിലും  ഒ ആര്‍ കേളു എം എല്‍ എയുടെ ആവശ്യപ്രകാരമാണ് ജില്ലാ ആശുപത്രിക്ക് കാത്ത് ലാബ് സംവിധാനം സംസ്ഥാന സര്‍ക്കാര്‍  അനുവദിച്ചിരിക്കുന്നത്. കാത്ത് ലാബ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള   നടപടികള്‍ ഉടന്‍  സ്വീകരിക്കുമെന്നും  പ്രവര്‍ത്തനം ആരംഭിക്കുന്ന മുറയ്ക്ക് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിസ്റ്റിന്‍റെയും അനുബന്ധ ജീവനക്കാരുടേയും സേവനം ഉറപ്പു വരുത്തുമെന്നും  ഒ ആര്‍ കേളു എം എല്‍ എ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *