May 14, 2024

‘മാറ്റൊലി മനുഷ്യാവകാശ പുരസ്‌കാരം – 2017’ അപേക്ഷ ക്ഷണിച്ചു

0
                                           
 

വയനാട് ജില്ലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്ന, മാധ്യമ പ്രവർത്തകരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനും റേഡിയോ മാറ്റൊലി ഏർപ്പെടുത്തിയിരിക്കുന്ന മാറ്റൊലി മനുഷ്യാവകാശ പുരസ്‌കാരം 2017 വർഷത്തേക്കുള്ള എൻട്രികൾ സ്വീകരിക്കുവാൻ തുടങ്ങി. വയനാട് ജില്ലയിലെ വിവിധ മനുഷ്യാവകാശ ധ്വംസനങ്ങളെ ആസ്പദമാക്കി 2016 നവംബർ 01-നും 2017 ഒക്‌ടോബർ 31-നും ഇടയിൽ പ്രസിദ്ധീകരിച്ച സൃഷ്ടികളാവണം പുരസ്‌കാരത്തിനായി അയക്കേണ്ടത്. പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ എന്നിവയിൽ ഏതിലെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പരമ്പര, വാർത്താചിത്രം, റിപ്പോർട്ട് എന്നിവയാണ് പരിഗണിയ്ക്കുക. പ്രസിദ്ധീകരിച്ച പത്രത്തിന്റേയോ/ പ്രക്ഷേപണം ചെയ്ത റേഡിയോയുടെയോ/ ടെലിവിഷന്റേയോ പേര്, പ്രസിദ്ധീകരണ തിയ്യതി, ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ/ പ്രൊഡ്യൂസറുടെ പേര്, പൂർണ്ണവിലാസം, ഫോൺനമ്പർ, ഇമെയിൽ എന്നിവയും പുരസ്‌കാരത്തിനയക്കുന്ന എൻട്രി തന്റേതാണെന്നു കാണിക്കുന്ന സ്വന്തം സാക്ഷ്യപത്രം ഉൾപ്പെടുന്ന ആമുഖം  എന്നിവ എൻട്രിയോടൊപ്പം ചേർത്തിരിക്കണം. പ്രിന്റ് മീഡിയ ആണെങ്കിൽ ഒർജിനലും, രണ്ടുഫോട്ടോ കോപ്പികളും ഇലക്‌ട്രോണിക് മീഡിയ ആണെങ്കിൽ മൂന്നു സി. ഡി കോപ്പികളും ഉള്ളടക്കം ചെയ്തിരിക്കണം. ഒരാൾക്ക് ദൃശ്യ, ശ്രാവ്യ, അച്ചടി ഇനങ്ങളിൽ ഒരോ എൻട്രി വീതം നല്കാവുന്നതാണ്. മത്സരത്തിനയക്കുന്ന റേഡിയോ, ടി.വി എൻട്രികൾക്കൊപ്പം പ്രക്ഷേപണം ചെയ്ത മാധ്യമ മേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള മാധ്യമപ്രവർത്തകർക്കും എൻട്രി നൽകാവുന്നതാണ്. എൻട്രികൾ 2017 നവംബർ 10 നകം റേഡിയോ മാറ്റൊലിയിൽ ലഭിച്ചിരിക്കണം. ഏറ്റവും നല്ല എൻട്രിക്ക് പതിനായിരം (10,000/-)രൂപയും മെമന്റോയും പ്രശസ്തിപത്രവുമാണ് നൽകുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *