May 19, 2024

പുഷ്പമേളയിൽ നാടൻ വിഭവങ്ങളുമായി നവദീപം കുടുംബശ്രീ

0
Img 20180416 Wa0002
 പടിഞ്ഞാറത്തറ: വിവിധയിനം നാടൻ വിഭവങ്ങളുമായി വെള്ളമുണ്ട പുളിഞ്ഞാൽ നവദീപം കുടുംബശ്രീയുടെ സ്റ്റാൾ ബാണാസുര പുഷ്പോത്സവത്തിൽ  ശ്രദ്ധേയമാകുന്നു. കുടുംബശ്രീ സ്വയം സംരംഭത്തിന്റെ ഭാഗമായി കഴിഞ്ഞ പത്ത് വർഷമായി നവദീപം കുടുംബശ്രീയുടെ ബദ് രിയ  അച്ചാർ എന്ന പേരിൽ വിവിധയിനം വിഭവങ്ങൾ വിപണിയിലിറക്കുന്നു. പതിനൊന്നംഗ  കുടുംബശ്രീ യൂണീറ്റിൽ അഞ്ചു പേര് മാത്രമാണ് ഈ സംരംഭത്തിൽ  പങ്കാളികളായിട്ടുള്ളത്.
 തേൻ നെല്ലിക്ക, അച്ചാർ, പച്ച കുരുമുളക്, ചെറുനാരങ്ങ അച്ചാർ ,തൊറ മാങ്ങ അച്ചാർ ,വടുക ,ഉപ്പിലിട്ട നാടൻ നെല്ലിക്ക തുടങ്ങിയവ ഉത്പാദിപ്പിക്കുന്നുണ്ട്.സ്റ്റാളിൽ വരുന്നവർക്ക് വിവിധ അച്ചാറുകളുടെ രുചി നോക്കാനും അവസരം ഒരുക്കിയിട്ടുണ്ട്, പതിനൊന്നംഗങ്ങളിൽ ഒരാളുടെ വീട്ടിലാണ് ഇപ്പോൾ ഉത്പന്നങ്ങൾ തയ്യാറാക്കി വരുന്നത്.
കുടുംബശ്രീ അംഗങ്ങൾക്ക് പുറമേ സഹായത്തിന് മറ്റ് കുടുംബശ്രീ വനിതകളും വരുന്നുണ്ട്. പൂർണ്ണമായും വനിതാ  സംരംഭമായ ബദ് രിയ ഉത്പന്നങ്ങൾ വയനാടിനു പുറമേ കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിലും വിൽക്കുന്നുണ്ട് വലിയ ലാഭമൊന്നുമില്ലെങ്കിലും ഏകദേശം പതിനഞ്ചോളം കുടുംബങ്ങൾ കഴിയുന്നത് ഈ സംരഭത്തിന്റെ തണലിലാണ്. മറ്റ് ലോണുകൾക്ക് പുറമേ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി ഷാഹിദ പറഞ്ഞു.
സർക്കാരിൽ നിന്നും ഇനിയും സഹായം ലഭിക്കുകയാണെങ്കിൽ വളരെ വിപുലമായി ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനാണ് കുടുംബശ്രീ അംഗങ്ങൾ ഉദ്ദേശിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *