May 19, 2024

സമഗ്ര, നവചേതന പുതിയ പദ്ധതിയുമായി ജില്ലാ സാക്ഷരതാ മിഷന്‍

0
03 5
സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന  വാര്‍ഷിക ദിനത്തില്‍ ജില്ലാ സാക്ഷരതാ മിഷന്‍
പുതിയ പദ്ധതിയുമായി രംഗത്ത്. അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരരാക്കുന്ന
പദ്ധതി പട്ടികജാതി കോളനിയില്‍ നവചേതന എന്ന പേരിലും പട്ടികവര്‍ഗ കോളനികളില്‍
സമഗ്ര എന്ന പേരിലുമാണ് നടപ്പാക്കുക. 'സമഗ്ര നവചേതന' ക്ലാസുകളുടെ ജില്ലാതല
ഉദ്ഘാടനവും സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണവും കലക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം
ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.
ദേവകി അധ്യക്ഷത വഹിച്ചു. സാക്ഷരതയുടെ കാലിക പ്രസക്തി എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ റിട്ട. പ്രഫസര്‍മാരായ മോഹന്‍ ബാബു, രാമന്‍കുട്ടി എന്നിവര്‍ ക്ലാസെടുത്തു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി എന്‍ ബാബു ആദിവാസി 
സാക്ഷരതാ പദ്ധതി അവലോകന റിപോര്‍ട്ട് അവതരിപ്പിച്ചു. ആദിവാസി ഇന്‍സ്ട്രക്ടര്‍മാര്‍
ക്കുള്ള ഓണ റേറിയം ജില്ലാ പഞ്ചായത്ത് സെ ക്രട്ടറി കെ പി ജോസഫ്, പൊഴുതന പഞ്ചായത്തിലെ
ഇടിയംവയല്‍ കോളനി മൂപ്പനും ഇന്‍സ്ട്രക്ടറുമായ രാധാകൃഷ്ണന് നല്‍കി
നിര്‍വഹിച്ചു. സമഗ്ര നവചേതനാ പദ്ധതി പാഠപുസ്തക വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ എ ദേവകി, വെങ്ങപ്പള്ളി പഞ്ചായത്തിലെ ശ്രീജയ്ക്ക്
നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ സി കെ
പ്രദീപ് കുമാര്‍ സാക്ഷരതാ മിഷന്‍ പദ്ധതികള്‍ അവതരിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ജെസി ജോണി, കെ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു. ആദിവാസി
സാക്ഷരതാ ഇന്‍സ്ട്രക്ടര്‍മാര്‍ സംബന്ധിച്ചു. സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ
പി എന്‍ ബാബു സ്വാഗതവും എം കെ സ്വയ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *