May 19, 2024

അടിയാളർക്ക് സ്നേഹ കിറ്റുമായി മുംബൈ മലയാളികൾ

0
Img 20180912 Wa0030
അടിയാളർക്ക് സ്നേഹ കിറ്റുമായി  മുംബൈ മലയാളികൾ

മാനന്തവാടി – പ്രളയ ദുരന്തത്തിൽ വിറങ്ങലിച്ച വയനാടൻ ഗോത്ര വിഭാഗത്തിന് സഹായഹസ്തവുമായി മുംബൈ മലയാളികളുടെ സ്നേഹകൂട്ടായ്മ മുംബൈയിലെ താനെ ആസ്ഥാനമായ ഗ്രാമം എന്ന പേരിൽ 2012 രജിസ്റ്റർ ചെയ്ത സംഘടനയിൽ 300 ഓളം കുടുംബങ്ങളാണ് ഉള്ളത്. കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ളവരാണ് ഏറേ പേരും. തങ്ങളുടെ വിയർപ്പ് നീരാക്കി സ്വരുക്കൂട്ടിയ തുക ജന്മനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.അതും വയനാട്ടിലെ അടിസ്ഥാന ജനവിഭാഗമായ ആദിവാസി സമൂഹത്തെ സഹായിക്കാനാണ് ഇവർ ലക്ഷ്യമിട്ടത്. അസോസിയേഷൻ സെക്രട്ടറി ജയദേവ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാനന്തവാടിയിൽ എത്തി റവന്യൂ, പട്ടികവർഗ്ഗ വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെ മുന്നൂറ് കിറ്റുകൾ വിതരണം ചെയ്തു.
.വരടിമൂല പണിയ അടിയ കോളനികളിലെ വിതരണോദ്ഘാടനം മാനന്തവാടി താഹസിൽദാർ എൻ.ഐ.ഷാജു ഉൽഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീജ ഫ്രാൻസിസ്, എം.ജി.സേവ്യർ, പി.സി.സണ്ണി, ഫ്രാൻസിസ് ബേബി, സാബു പൊന്നിയിൽ എന്നിവർ സംസാരിച്ചു ." തോൽപ്പെട്ടി നെടുന്തന, കക്കേരി, വെള്ള റ, നായ്ക്കട്ടി തുടങ്ങിയ കോളനികളിലെ വിതരണങ്ങൾക്ക് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസി.മായ ദേവിയും പട്ടികവർഗ്ഗ പ്രമോട്ടർമാരും നേതൃത്വം നൽകി.ഗ്രാമം അംഗങ്ങളായ ജഗദീഷ് പിള്ള, ജിജേഷ് രാജ്, ഡൊമനിക്ക്, ഷിജോ ജോസ്, സണ്ണി ജേക്കബ്, രാകേഷ് എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *