May 20, 2024

കൊലപാതക കാരണം മോഷണം മാത്രമെന്ന് പോലീസ്: നിലവിലുള്ള സംഘം അന്വേഷണം തുടരും

0
Img 20180918 123438
മാനന്തവാടി: രണ്ട് മാസം മുമ്പ് നടന്ന കണ്ടത്തുവയൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.   തൊട്ടിൽപ്പാലം സ്വദേശി വിശ്വനാഥനെ (42) യാണ്  അറസ്റ്റ് ചെയ്തത്.. ജില്ലാ പോലീസ് ചീഫ്  കറുപ്പസ്വാമിയാണ്  മാനന്തവാടി സി.ഐ. ഓഫീസിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്. ജൂലൈ ആറിന് നടന്ന കൊലപാതകത്തെ തുടർന്ന് മാനന്തവാടി ഡി.വൈ. എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
പന്ത്രണ്ടാം മൈൽ   പൂരിഞ്ഞി വാഴയിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ ഉമ്മർ (27) ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ്   ജൂലൈ ആറിന്  വീട്ടിനുള്ളിൽ കിടപ്പ് മുറിയിൽ  കട്ടിലിൽ വെട്ടേറ്റ് മരിച്ച നിലയിൽ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു. . ഉമ്മറിന്റെ മാതാവ് ആയിഷ  തൊട്ടടുത്ത് മറ്റൊരു മകന്റെ കൂടെയാണ്  താമസം.  രാവിലെ എട്ട് മണിയോടെ ആയിഷ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്ന കിടക്കുകയായിരുന്നു :രക്തം കണ്ട് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. മൂന്ന് മാസം  മുമ്പാണ് ഉമ്മറിന്റെയും ഫാത്തിമയുടെയും വിവാഹം കഴിഞ്ഞത്. മാനന്തവാടി ചെറ്റപ്പാലം സ്വദേശിനിയാണ് ഫാത്തിമ. അന്വേഷണത്തിന് പുരോഗതിയില്ലന്ന് ആരോപിച്ച്  യു.ഡി.എഫിന്റെ നേതൃത്വത്തിൽ നാട്ടുകാർ കർമ്മസമിതി രൂപീകരിച്ച് സമരം നടത്തിയിരുന്നു. ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ മുപ്പതംഗ സംഘമാണ്  അന്വേഷണത്തിന് നേതൃത്വം കൊടുത്തത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *