May 15, 2024

പനമരം പാലത്തിലെ ഗതാഗത കുരുക്കില്‍ വലഞ്ഞ് കാല്‍നടക്കാര്‍

0
സെഫീദസെഫി
പനമരം: ദിവസവും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പനമരം പാലത്തില്‍ അനുഭവപ്പെടുന്ന ഗതാഗത തിരക്കില്‍ വലഞ്ഞ് കാല്‍ നടയാത്രക്കാര്‍. നിലവില്‍ ബത്തേരി, മാന്തവാടി, കല്‍പ്പറ്റ തുടങ്ങിയ വയനാട്ടിന്റെ ഒട്ടുമിക്ക സഞ്ചാര സ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡാണ് പനമരത്തേത്. വര്‍ഷങ്ങള്‍ ഒരുപാടു പിന്നിട്ട പാലത്തിന് വീതിയില്ലാഴ്മും പാലത്തില്‍ കാല്‍നടക്കാര്‍ക്ക് സഞ്ചരിക്കാന്‍ കാല്‍നട പാതയില്ലാത്തതുമാണ് ഗതാഗതക്കുരുക്കില്‍ ആളുകളെ വലയ്ക്കുന്നത്. ഈ പാലത്തിന്റെ കൈവരികളിലൂടെയാണ് പലസ്ഥലങ്ങളിലെക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പും ബന്ധിപ്പിച്ചിട്ടുള്ളത്. രണ്ടുവലിയ വാഹനങ്ങള്‍ ഒരുമിച്ച് വന്നാല്‍ വാഹനം കാല്‍നടയാത്രക്കാരുടെ ശരീരത്തില്‍ തട്ടുന്നത് നിത്യകാഴ്ച്ചയാവുന്ന പാലത്തില്‍ ബദല്‍ മാര്‍ഗമെന്ന നിലയില്‍ ആളുകള്‍ വാഹനം  കടന്നുപോവുന്നത് വരെ റോഡില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവില്‍. അടിയന്തിര പരിഹാരമായി കാല്‍നടപാത സംവിധാനം കൊണ്ടുവരുകയോ പാലത്തിന്റെ പാത വികസനം കൊണ്ടുവരുകയോ ചെയ്യുകയെന്നതാണ് ജനങ്ങളുടെ ആവിശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *