May 19, 2024

ലോക്ക് ഡൗൺ മറവിൽ അതിഥി തൊഴിലാളികൾക്കും പണം നൽകാതെ കരാറുകാരൻ

0
Img 20200704 Wa0203.jpg
ലോക്ക് ഡൗൺ മറവിൽ അതിഥി തൊഴിലാളികൾക്കും പണം നൽകാതെ കരാറുകാരൻ. തലപ്പുഴ മക്കിമല ഗവ: ആശ്രമം സ്കൂൾ നിർമ്മാണ തൊഴിലാളികൾക്കാണ് പണം നൽകാതെ കരാറുകാരൻ പറ്റിക്കുന്നത്. പണം നൽകാതത്തിന് പുറമെ കരാറുകാരൻ്റെ ഭീഷണിയും.
കഴിഞ്ഞ ഒരു വർഷ കാലമായി മക്കിമല ഗവ: ആശ്രമം സ്കൂൾ കെട്ടിടം നിർമ്മാണത്തിലേർപ്പെട്ട തൊഴിലാളികളെയാണ് കരാറുകാരൻ പണം നൽകാതെ പറ്റിക്കുന്നത്. പശ്ചിമ ബംഗാൾ സ്വദേശികളായ 30 പേരാണ് ഇവിടെ പണി ചെയ്യുന്നത്. ഇവർക്ക് കൂലിയിനത്തിൽ പത്തരലക്ഷം രൂപയാണ് കൊടുക്കേണ്ടത് ഇതിൽ 6 ലക്ഷം രൂപ നൽകി ബാക്കി നാലര ലക്ഷം രൂപയാണ് കരാറുകാരൻ നൽകാതെ തൊഴിലാളികളോട് നാട് വിടാൻ കരാറുകാരൻ പറയുന്നത്.കഴിഞ്ഞ രണ്ട് മാസ കാലമായി നിരന്തരം കൂലി ആവശ്യപെട്ടതിനെ തുടർന്നാണ് 6 ലക്ഷം രൂപ നൽകിയത് ബാക്കി പണം ചോദിച്ചപ്പോൾ കരാറുകാരൻ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്. 30 തൊഴിലാളികളിൽ 26 പേർ ഇതിനകം ഇവരുടെ വാസസ്ഥലത്തേക്ക് പോയി കഴിഞ്ഞു. ബാക്കി നല് പേർ ഇപ്പോഴും ഇവിടെ താമസിച്ചു വരികയാണ്.കരാറുകാരൻ്റെ ഭീഷണിയെ തുടർന്ന് സ്കൂൾ കോംബണ്ടിൽ താമസിച്ചു വന്ന ഇവർ മക്കിമലയിലെ തന്നെ ഒരു വാടക വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു.കൂലി നൽകാത്തതു സംബദ്ധിച്ച് ഇവർ മാനന്തവാടി എം.എൽ.എയ്ക്കും ലേബർ ഓഫീസർക്കും തലപ്പുഴ പോലീസിനും പരാതി നൽകിയിരിക്കയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *