May 21, 2024

നിർദ്ദിഷ്ട മൈസൂർ- മലപ്പുറം ദേശീയ പാതയെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു

0
മാനന്തവാടി: നിർദ്ദിഷ്ട  മൈസൂർ മലപ്പുറം ദേശീയ പാതയെ മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു, രാത്രിയാത്രാ നിരോധന മേഖലയല്ലാത്ത റൂട്ട് ദേശീയപാതയായി മാറിയാൽ മലബാറിലെ ആയിരക്കണക്കിനാളുകൾക്ക് സഹായകമാവും, ബാവലി വഴിയും മുത്തങ്ങ വഴിയും നിലവിൽ രാത്രിയാത്ര നിരോധനമുണ്ട്, കർണാടകയിലെ ഗോണിക്കുപ്പ കുട്ട എന്നിവിടങ്ങളിലൂടെ മാനന്തവാടി എത്തി കൽപ്പറ്റ വഴി മലപ്പുറത്തേക്കുള്ള റോഡാണ് ദേശീയ പാതയാക്കാൻ കേന്ദ്രം നടപടികൾ തുടങ്ങിയത്, ഇത് സ്വാഗതാർഹമാണ്, ഈ പാത വരുന്നതിനെ ചിലർ എതിർക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല, മാനന്തവാടി താലൂക്കിൽ എന്ത് വന്നാലും ഇക്കൂട്ടർ എതിർക്കുകയാണ്, ശ്രീ ചിത്തിര, മെഡിക്കൽ കോളെജ്, റെയിൽവെ തുടങ്ങിയ പല പ്രപ്പോസലുകളെയും കണ്ണടച്ച് എതിർത്ത ഇവർ മാനന്തവാടിയുടെ സമഗ്ര വികസനത്തിന് കൂച്ചുവിലങ്ങിടുകയാണ്,, ഇവിടെ ഒന്നും പറ്റില്ല എന്നും വയനാട് എന്നാൽ മാനന്തവാടിപെടില്ല എന്നും ചിന്തിക്കുന്ന ഇക്കൂട്ടരുടെ നിലപാട് മ്ലേച്ചം എന്നല്ലാതെ എന്ത് പറയാനാണ്, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു പി.വി മഹേഷ്, എൻ പി ഷിബി, എം.വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെ.എക്സ് ജോർജ്, എം.കെ ശിഹാബുദ്ദീൻ, സി.കെ സുജിത്, ഇ.എ നാസിർ, ജോൺസൺ ജോൺ, ഷാനസ് കെ എന്നിവർ പ്രസംഗിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *