May 21, 2024

പ്രളയ പുനരധിവാസ പദ്ധതി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി തൈകൾ വിതരണം ചെയ്തു.

0
Img 20200721 Wa0159.jpg

മാനന്തവാടി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി എടവക തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ 500 കർഷകർക്ക് കാപ്പി, കുരുമുളക് എന്നിവയുടെ തൈകൾ വിതരണം ചെയ്തു. ഒരു കർഷകന് 300 കാപ്പി തൈകളും 150 കുരുമുളക് വള്ളികളും വീതമാണ് വിതരണം ചെയ്തത്. 

സേവ് എ ഫാമിലി പ്ലാൻ ആണ് പദ്ധതിക്കാവശ്യമായ സാമ്പത്തിക സഹായം നൽകിയത്. തൈകളുടെ വിതരണ ഉദ്ഘാടനം വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ മാനന്തവാടി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം  നിർവഹിച്ചു. 

മാനന്തവാടി രൂപത വികാരി ജനറാൾ റെവ ഫാ പോൾ മുണ്ടോലിക്കൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ്  ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല, അസ്സോസിയേറ്റ് ഡയറക്ടർ  റെവ.ഫാ.ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ് പിഎ, പ്രോഗ്രാം  കോ ഓർഡിനേറ്റർ  ജെയിൻ അഗസ്റ്റിൻ  എന്നിവർ  സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *