September 15, 2024

മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവയുടെ പരാക്രമത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം :കെസിവൈഎം

0
Img 20211214 091640.jpg
മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ വിറങ്ങലിച്ച മലയോര പ്രദേശങ്ങളിൽ താത്കാലിക നടപടികൾക്കുപകരം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത. കഴിഞ്ഞ 15ദിവസങ്ങളായി പയ്യമ്പള്ളി, കുറുക്കൻമൂല, ചെറൂർ ഭാഗങ്ങളിലെ 13ഓളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോലീസ് ക്യാമ്പ് ചെയ്യുകയും കൂടുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്തെങ്കിൽ പോലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. താത്കാലികമായ ഇത്തരം നടപടികൾക്കുപകരം ജനസമാധാനം ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും രാവന്തിയോളം കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉത്കണ്ഠകളും കണ്ടില്ല എന്ന് നടിക്കരുതെന്നും അടിയന്തിരവും ശാശ്വതവുമായ പരിഹാര നടപടികൾ അനിവാര്യമാണെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടയ്ക്കാത്തടത്തിൽ ആവശ്യപ്പെട്ടു.കടുവയുടെ അക്രമണം ഭയന്ന് നിരവധി ദിനങ്ങളായി പ്രദേശവാസികൾക്ക് ഉറക്കംപോലും നഷ്ടപ്പെട്ട സാഹചര്യമാണ്. മനുഷ്യന്റെ സ്വൈര്യവിഹാരത്തിനും ജീവനും സ്വത്തിനും സംരക്ഷണം നൽകാത്ത അധികാരികളുടെ നീക്കങ്ങൾക്കെതിരെ പ്രതിഷേധ നടപടികൾ സ്വീകരിക്കുമെന്നും, കടുവയെ പിടിച്ച് ജനസമാധാനം പുന:സ്ഥാപിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും വന്യമൃഗശല്യം ഏറി വരികയാണെങ്കിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫോറെസ്റ്റ് ഓഫീസുകളിൽ കുടിൽ കെട്ടി താമസിക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും കെസിവൈഎം മാനന്തവാടി രൂപത സമിതി പ്രഖ്യാപിച്ചു. രൂപത സമിതി അംഗങ്ങളായ ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജിയോ ജെയിംസ് മച്ചുകുഴിയിൽ, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ, അഭിനന്ദ് ജോർജ്ജ്‌ കൊച്ചുമലയിൽ, ജിജിന ജോസ് കറുത്തേടത്ത്, സി. സാലി ആൻസ് സിഎംസി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *