May 21, 2024

ക്രിസ്മസ് പിടി

0
Img 20211225 062429.jpg
 തയ്യാറാക്കിയത്  
ഷൈലജ മനോജ്‌
മുട്ടിൽ.
ചേരുവകൾ.
അരിപ്പൊടി – 1കിലോ
തേങ്ങ -രണ്ടെണ്ണം
 വെളുത്തുള്ളി- 4 എണ്ണം
ജീരകം   ഒരു പിടി
ചെറിയ ഉള്ളി  4 എണ്ണം
ഉപ്പ്        ആവശ്യത്തിന്
വെള്ളം  ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
 പുട്ടിന് പാകത്തിലുള്ള അരിപ്പൊടിയാണ് പിടി തയ്യാറാക്കാൻ വേണ്ടത്.
 അരിപ്പൊടിയും 
നാളികേരം  ചുരണ്ടിയതും 
കൂട്ടി ചേർക്കുക.
 അരമണിക്കൂർ അടച്ച് വെക്കുക. 
അടുപ്പിൽ ഉരുളി വെച്ച് ചുടാക്കി അതിലേയ്ക്ക് മിക്സ് ചെയ്ത് വെച്ചിരിക്കുന്ന അരിപ്പൊടി 
നാളികേര മിശ്രിതം വറുത്തെടുക്കണം. 
ചെറിയ തീയിൽ ഏകദേശം അര മണിക്കൂർ തുടർച്ചയായി ഇളക്കി വേണം മിശ്രിതം വറുത്തെടുക്കാൻ.
വെളുത്തുള്ളി, ചെറിയ ഉള്ളി,ജീരകം എന്നിവ അരച്ചെടുത്ത് അരിപ്പൊടി വറുത്തതിലേയ്ക്ക് ചേർക്കുക. 
ആവശ്യത്തിന് ഉപ്പ് ചൂടുവെള്ളത്തിൽ കലക്കി അരിപ്പൊടിയിൽ ഒഴിച്ച് കുഴയ്ക്കുക. കൊഴുക്കട്ടയ്ക്കുള്ള മാവിന്റെ പാകത്തിൽ കുഴച്ചെടുത്ത ശേഷം മാവ് ഒരു ഗോലി വലുപ്പത്തിലുള്ള ഉരുളകളാക്കുക.
ഉരുളി അടുപ്പിൽ വെച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന  ഗോലി വലുപ്പത്തിലുള്ള ഉരുളകൾ മുങ്ങി നിൽക്കാൻ പാകത്തിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക.
 കുറച്ച് ഉപ്പ് ഈ വെള്ളത്തിൽ ചേർക്കാവുന്നതാണ്.
 വെള്ളം തിളയ്ക്കുപ്പോൾ ഉരുളകൾ ചേർത്ത് ഏതാണ്ട് 5 -10 മിനിറ്റോളം വേവിക്കുക.
 ഉരുളകൾ ചേർത്ത ഉടനെ ഇളക്കിയാൽ പൊടിഞ്ഞുപോകും.
 എന്നതിനാൽ വെള്ളം തിളച്ച് ഉരുളകൾ വെന്തതിനുശേഷം ഇളക്കാൻ ശ്രദ്ധിക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *