ബത്തേരിയിൽ ബൈക്ക് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

ബത്തേരി: ബത്തേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.നെന്മേനി മലവയൽ മഞ്ഞാടി പാലമലയിൽ പരേതനായ അവറാ ച്ചൻ്റെ മകൻ കിരൺ(20) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം ആറു മണിയോടെ പൂമല ചെട്ടിമൂലയിലാണ് അപകടം.ബത്തേരിയിൽ നിന്നും മഞ്ഞാടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്.മീനങ്ങാടി പോളി ടെക്നിക് കോളേജിൽ രണ്ടാം വർഷ സിവിൽ എഞ്ചിനീയർ വിദ്യാർത്ഥിയാണ് കിരൺ. എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി അംഗവും, എ ഐ എസ് എഫ് സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറിയുമാണ് കിരൺ.അമ്മ : ത്രേസ്യ, സഹോദരി: ഹരിത.



Leave a Reply