ചെക്ക് പോസ്റ്റിൽ നിന്ന്പിടികൂടിയ ഒമ്പത് ലക്ഷം പോക്കറ്റിലാക്കിയ എക്‌സൈസുകാര്‍ക്കെതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കി
ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരനില്‍ നിന്നും കണ്ടെടുത്ത ഒമ്പത് ലക്ഷം രൂപ നടപടിക്രമങ്ങള്‍ പാലിക്കാതെ കൈവശം വച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം.
വയനാട് ജില്ല എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി എ പ്രകാശൻ സിവിൽ എക്സൈസ് ഓഫീസർ മൻസൂറലി, സിവിൽ എക്സൈസ് ഓഫീസർ സനൂപ്
എന്നിവരെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ നിന്നു വിവിധ ഓഫീസുകളിലേക്ക് സ്ഥലം മാറ്റിയത്. മാര്‍ച്ച് 13ന് പുലര്‍ച്ചെ 4.30 ഓടെ കര്‍ണാടകയില്‍ നിന്ന് എത്തിയ ബസ് യാത്രക്കാരനില്‍ നിന്നും രേഖകളില്ലാതെ നിലയില്‍ 9 ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഉച്ചയോടു കൂടി രേഖകളുമായി പണത്തിന്റെ ഉടമസ്ഥന്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ എത്തിയപ്പോള്‍ ഇങ്ങനെയൊരു പണം പിടികൂടിയ കാര്യത്തെക്കുറിച്ച് ആ സമയം അവിടെ ജോലിയില്‍ ഉണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് അറിവുണ്ടായിരുന്നില്ല. പണം പിടികൂടിയ സമയത്തുള്ള ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി മാറിയിരുന്നു. രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു പണം കണ്ടെത്തിയിട്ടില്ല എന്നും മറ്റേതെങ്കിലും ചെക്‌പോസ്റ്റിൽ നടന്ന സംഭവം ആയിരിക്കാമെന്നുമുള്ള രീതിയിലാണ് അവര്‍ മറുപടി നല്‍കിയത്. എന്നാല്‍ പിന്നീട് കാര്യത്തിന്റെ ഗൗരവം മനസ്സിലായ ഉദ്യോഗസ്ഥരില്‍ ഒരാള്‍ സംഭവം വെളിപ്പെടുത്തുകയും പണം തിരിച്ചുകൊണ്ടുവന്ന ഉടമസ്ഥന് കൈമാറുകയായിരുന്നുവെന്നാണ് സൂചന. സംഭവം വിവാദമായതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പണം വാങ്ങിവെച്ച ഉദ്യോഗസ്ഥരെക്കൊണ്ട് പണം എണ്ണിത്തിട്ടപ്പെടുത്തി ഉടമസ്ഥന് തിരികെ നല്‍കുകയായിരുന്നു. നിയമ പ്രകാരം പണം എണ്ണി തിട്ടപ്പെടുത്തുകയോ രേഖകളില്‍ രേഖപ്പെടുത്തുകയോ ചെയ്യാതെ പണം വീതം വെച്ചെടുക്കാനായിരുന്നു നീക്കമെന്ന് ആരോപണമുണ്ട്. പണംപിടികൂടിയതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പാലിക്കാത്തതും വിവിരം മേലുദ്യോഗസ്ഥരെ അറിയിക്കാത്തതും ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായിയെന്ന് വ്യക്തമായിട്ടും ശിക്ഷാ നടപടി സ്ഥലംമാ൹ത്തില്‍ ഒതുക്കിത്തീര്‍ക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.
Leave a Reply