May 19, 2024

രാഹുലിന് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് സംഗമം:മോദി ഭരണകൂടം നീങ്ങുന്നത് ഭരണഘടന മാറ്റിയെഴുതുന്നതിലേക്ക്: സി. മമ്മൂട്ടി

0
20230401 173931.jpg
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കിയ പാർലമെന്റ് സെക്രട്ടറിയേറ്റ് നടപടിയിൽ  പ്രതിഷേധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന കേന്ദ്രസർക്കാർ   നടപടിക്കെതിരെയും മുസ്്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കല്പ്പറ്റയിൽ  പ്രതിഷേധ സംഗമം നടത്തി. എച്ച്.ഐ.എം.യു.പി സ്‌കൂളിന് സമീപം നടന്ന സമരം മുസ്്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുൻ  എം.എല്.എ സി. മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. മുഴുവന് ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കുക വഴി ഭരണഘടന തന്നെ മാറ്റിയെഴുതുന്നതിലേക്കാണ് മോദി ഭരണകൂടം നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ കേന്ദ്ര സര്ക്കാര് നീക്കം ഒരു വ്യക്തിക്കെതിരായല്ല, മറിച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരെയാണ്. ജനാധിപത്യരീതിയില് നടത്തുന്ന പ്രസ്താവനകളെപോലും അസഹിഷ്ണുതയോടെ കാണുന്ന കോടതിവിധികളും, കോടതി പോലും സമയം നല്കിയ കേസില് ധൃതിപ്പെട്ട് എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കേന്ദ്ര നടപടിയും ജനാധിപത്യത്തിന് മേല് ഫാസിസം അതിക്രമിച്ചുകയറുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദിക്കെതിരെ മിണ്ടരുതെന്ന കേന്ദ്രത്തിന്റെ തിട്ടൂരമാണ് പാര്‌ലമെന്റിലടക്കം നടക്കുന്നത്. മോദിക്കെതിരെ ജനാധിപത്യരീതിയില് വിമര്ശിക്കുന്നവരെ പോലും അറസ്റ്റു ചെയ്യുന്ന സാഹചര്യം ഭരണകൂട ഭീകരതയുടെ ആഴം വെളിവാക്കുന്നു. കേസിന്റെ വിചാരണ 26 ദിവസംകൊണ്ട് പൂര്ത്തിയാക്കിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്. മണിക്കൂറുകള്ക്കകം രാഹുലിനെ അയോഗ്യനാക്കി പാര്‌ലമെന്റ് സെക്രട്ടറിയേറ്റും ജനാധിപത്യത്തിന് മേല് പ്രഹരിച്ചു. രാഹുല്ഗാന്ധിക്കെതിരായ നടപടിയെ അപലപിക്കാന് 19 രാഷ്ട്രീയ പാര്ട്ടികള് ഒന്നിച്ചു രംഗത്തുവന്നുവെന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി ടി. മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ.പി.സി.സി ജനറല് സെക്രട്ടറി കെ.കെ അബ്രഹാം, മുസ്്ലിം ലീഗ് ജില്ലാ ഭാരവാഹികളായ പി.കെ അബൂബക്കര്, എന്.കെ റഷീദ്, റസാഖ് കല്പ്പറ്റ, നിസാര് അഹമ്മദ്, പി.പി അയ്യൂബ്, പി.കെ അസ്മത്ത്, കെ. ഹാരിസ്, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ  പി. ഇസ്മായില്, മണ്ഡലം ലീഗ് നേതാക്കളായ ടി.ഹംസ, സലിം മേമന, എം.എ അസൈനാര്, സി.കെ ഹാരിഫ്, സി.പി മൊയ്തു ഹാജി, അസീസ് കോറോം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, സെക്രട്ടറി സി.എച്ച് ഫസല്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് റിന്ഷാദ്.പി.എം, സെക്രട്ടറി ഫായിസ് തലക്കല്, സ്വതന്ത്ര കര്ഷക സംഘം സംസ്ഥാന സെക്രട്ടറി അഡ്വ. ഖാലിദ് രാജ തുടങ്ങിയവര് സംസാരിച്ചു. ജില്ലാ ലീഗ് ട്രഷറര് യഹ്യാഖാന് തലക്കല് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *