May 21, 2024

ബയോബിൻ വിതരണം ചെയ്തു

0
Eivo6xa28960.jpg
എടവക: എടവക ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പോർട്ടബിൾ ബയോബിൻ പദ്ധതിയുടെ വിതരണോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വീടുകളിലെ ജൈവമാലിന്യം എളുപ്പത്തിൽ ജൈവ വളമാക്കി മാറ്റുന്നതിനാണ് പോർട്ടബിൾ ബയോബിൻ ഉപയോഗിക്കുന്നത്. ജൈവമാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും അടുക്കളത്തോട്ടങ്ങളിലേക്ക് ആവശ്യമായ വളം ഉത്പാദിപ്പിക്കുന്നതിനും ബയോബിൻ സഹായകമാകും. 386 കുടുംബങ്ങൾക്കാണ് പദ്ധതി പ്രകാരം ബയോബിൻ അനുവദിക്കുന്നത്. നികുതി ഉൾപ്പെടെ 2100 രൂപ അടിസ്ഥാന വിലയുള്ള ബയോബിൻ 10 കിലോ ചകിരിച്ചോറ് ഉൾപ്പെടെ 113 രൂപയ്ക്കാണ് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷം 314 പേർക്ക് ബയോബിൻ വിതരണം ചെയ്തിരുന്നു. ഹരിതകർമസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൈവവള നിർമാണ യൂണിറ്റ് ബയോബിന്നിൻ്റെ തുടർപരിപാലനം നിരീക്ഷിക്കുകയും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
എടവക ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ഹരിതകർമസേന പ്രസിഡൻ്റ് നിഷ ജോർജ് പിച്ചാപ്പള്ളിൽ ആദ്യ ബയോബിൻ ഏറ്റുവാങ്ങി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എം. ഷൈജിത് ആമുഖ പ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തി. 
എടവക കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.സി പുഷ്പ, ഐസിഡിഎസ് സൂപ്പർവൈസർ സുജാത, ഹെഡ് ക്ലർക്ക് വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *