May 21, 2024

ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ച് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഓണേഴ്സ് സമിതിയും മോട്ടോര്‍വാഹന വകുപ്പും

0
20230503 191736.jpg
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ സുതാര്യമായ അപകടരഹിതമായ സുരക്ഷിത ഡ്രൈവര്‍മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി വയനാട് ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് വയനാട് ഡ്രൈവിംഗ് സ്‌ക്കൂള്‍ ഓണേഴ്സ് സമിതിയുടെയും മോട്ടോ ര്‍വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു. വയനാട് ആര്‍ ടി ഒ ഓഫീസ് ട്രയിനിംഗ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി റിജിയണല്‍ ട്രാന്‍സ് പോര്‍ട്ട് ഓഫീസര്‍ ഇ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.വയനാട് ജില്ല ഡ്രൈവിംഗ് സ്‌കൂള്‍ ഓണേഴ്സ് സമിതി സെക്രട്ടറി സുരേഷ് കുമാര്‍ എന്‍ എ സ്വാഗതം പറഞ്ഞു. ഓണേഴ്സ് സമിതി പ്രസിഡന്റ് സി. ഷൈജു മേപ്പാടി അധ്യക്ഷത വഹിച്ചു. ഡ്രൈവിംഗ് സ്‌ക്കൂള്‍ ഓണേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി പി.കെ.സനോജ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദഗ്ദ്ധ റോഡ് സുരക്ഷ പരിശീലകനും വയനാട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുമായ വി. ഉമ്മര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. വയനാട് ജില്ലയിലെ മുഴുവന്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഇന്‍സ്ട്രക്ടര്‍മാരും ക്ലാസ്സില്‍ പങ്കെടുത്തു. ഓണേഴ്സ് സമിതി വയനാട് ജില്ല ട്രഷറര്‍ സജിത്ത് നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *